8 മില്യൺ യൂറോക്ക് ഒരു അപ്രതീക്ഷിത സൈനിങ്ങ് നടത്താൻ എഫ്സി ബാഴ്സലോണ!

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് ബാഴ്സക്ക് ഒരു മികച്ച താരത്തെ ആവശ്യമാണ്.റൂബൻ നെവസ്,സോഫിയാൻ അമ്പ്രബാത്ത് എന്നിവർക്ക് വേണ്ടി എഫ്സി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ അതൊക്കെ ഫലം കാണാതെ പോവുകയായിരുന്നു.

അതുകൊണ്ടുതന്നെ താൽക്കാലികമായെങ്കിലും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ ബാഴ്സക്ക് ആവശ്യമാണ്. ആ സ്ഥാനത്തേക്ക് ഒരു അപ്രതീക്ഷിത സൈനിങ്ങ് നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബാഴ്സയുള്ളത്.ജിറോണയുടെ ഒറിയോൾ റോമിയുവിനെയാണ് ബാഴ്സ സ്വന്തമാക്കുക. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

31കാരനായ താരത്തിന് വേണ്ടി എട്ടു മില്യൺ യൂറോയാണ് എഫ്സി ബാഴ്സലോണ ചിലവഴിക്കുക.ബാഴ്സലോണയിലൂടെ തന്നെ കരിയർ ആരംഭിച്ച വ്യക്തിയാണ് റോമിയു.2015 മുതൽ 2022 വരെ ദീർഘകാലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ സതാംപ്റ്റണ് വേണ്ടി ഈ താരം കളിച്ചിരുന്നു. അതിനു ശേഷമാണ് ഇദ്ദേഹം ജിറോണയിൽ എത്തിയത്. താരത്തിന്റെ സൈനിങ് ഉടൻതന്നെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ മൂന്ന് സൈനിങ്ങുകളാണ് ബാഴ്സ നടത്തിയിട്ടുള്ളത്.ഇൽകെയ് ഗുണ്ടോഗൻ,വിറ്റോർ റോക്ക്,ഇനീഗോ മാർട്ടിനസ് എന്നിവരെയാണ് എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.പ്രീ സീസണിൽ വമ്പൻ ക്ലബ്ബുകൾക്കെതിരെയാണ് ബാഴ്സ സൗഹൃദ മത്സരങ്ങൾ കളിക്കുക.യുവന്റസ്,ആഴ്സണൽ,റയൽ മാഡ്രിഡ് എന്നിവരാണ് എഫ്സി ബാഴ്സലോണയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *