700 മില്യൺ റിലീസ് ക്ലോസ് നിലനിൽക്കുക തന്നെ ചെയ്യും, മെസ്സിക്ക് ലാലിഗയുടെ മറുപടി !
കുറച്ചു മുമ്പായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയുടെ പിതാവ് ലാലിഗക്കെതിരെ ഒരു പ്രസ്താവന ഇറക്കിയത്. മുമ്പ് ലാലിഗ പുറത്തു വിട്ട ഒരു പ്രസ്താവനക്കെതിരെ മറുപടി ആയിട്ടാണ് മെസ്സിയുടെ പിതാവ് ഇപ്പോൾ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരുന്നത്. മെസ്സിയുടെ റിലീസ് ക്ലോസ് 700 മില്യൺ എന്നുള്ളത് നിലനിൽക്കില്ലെന്നും ലാലിഗയുടെത് തെറ്റായ വ്യാഖ്യാനങ്ങൾ ആണ് എന്നുമായിരുന്നു പിതാവ് അറിയിച്ചത്. അതായത് ഈ സീസണിന്റെ അവസാനത്തോട് കൂടി റിലീസ് ക്ലോസ് ഇല്ലാതായി എന്നും മെസ്സിക്ക് ഫ്രീ റിലീസ് ക്ലോസിൽ ക്ലബ് വിടാനുള്ള അവകാശം ഉണ്ടെന്നുമായിരുന്നു ഈ പ്രസ്താവനയിൽ ചുരുക്കി പറഞ്ഞത്. എന്നാൽ മെസ്സിയുടെ പിതാവിന്റെ പ്രസ്താവനക്കെതിരെ ലാലിഗ വീണ്ടും ഒരു മറുപടി പ്രസ്താവന ഇറക്കി.
Nota informativa.
— LaLiga (@LaLiga) September 4, 2020
മുമ്പ് പറഞ്ഞ അതേ കാര്യത്തിൽ തന്നെ തങ്ങൾ ഉറച്ചു നിൽക്കുന്നു എന്നാണ് ലാലിഗ മറുപടി പ്രസ്താവനയിൽ അറിയിച്ചത്. അതായത് മെസ്സിക്ക് ഫ്രീ ട്രാൻസ്ഫർ ക്ലോസിൽ ക്ലബ് വിടാനുള്ള ഓപ്ഷൻ കരാർ പ്രകാരം ജൂണിൽ അവസാനിച്ചിട്ടുണ്ടെന്നും ഇനി മെസ്സിക്ക് ക്ലബ് വിടണമെങ്കിൽ റിലീസ് ക്ലോസ് ആയ 700 മില്യൺ യുറോ അടക്കണമെന്നുമായിരുന്നു ലാലിഗ അറിയിച്ചത്. തങ്ങളുടെ മുമ്പത്തെ പ്രസ്താവനയിൽ ഒരു അപാകതകളും ഇല്ലെന്നും 700 മില്യൺ റിലീസ് ക്ലോസ് നിലനിൽക്കുമെന്നാണ് ലാലിഗ അറിയിച്ചത്. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. ഇനി ഒരുപക്ഷെ നിയമയുദ്ധത്തിലേക്ക് നീങ്ങാനാണ് നിലവിൽ സാധ്യതകൾ കാണുന്നത്.
La Liga against Leo Messi and his father – side with Barcelona: “The €700m clause is absolutely valid”. 🚨 #FCB #Barcelona #Messi pic.twitter.com/8ZbaoZtR3B
— Fabrizio Romano (@FabrizioRomano) September 4, 2020