7 ഗോൾ ത്രില്ലറിൽ വിജയിച്ച് ബാഴ്സ,ജയം സ്വന്തമാക്കി സിറ്റിയും ലിവർപൂളും ബയേണും!

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ വിജയം നേടിയിട്ടുണ്ട്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിയ്യാറയലിനെ പരാജയപ്പെടുത്തിയത്.ഒരു ഘട്ടത്തിൽ പിറകിൽ പോയ ബാഴ്സ പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഗാവി,ഡി യോങ് എന്നിവരിലൂടെ ബാഴ്സ തുടക്കത്തിൽ തന്നെ മുന്നിലെത്തി.പക്ഷെ പിന്നീട് മൂന്നു ഗോളുകൾ വിയ്യാറയൽ നേടിയതോടെ ബാഴ്സ പ്രതിരോധത്തിലായി.ഫോയ്ത്ത്,സോർലോത്ത്,ബെയ്ന എന്നിവരാണ് ഗോളുകൾ നേടിയത്. പക്ഷേ പിന്നീട് ബാഴ്സ ടോറസ്,ലെവന്റോസ്ക്കി എന്നിവരുടെ ഗോളുകളിലൂടെ തിരിച്ചുവരികയായിരുന്നു. നിലവിൽ ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സ ഉള്ളത്.

അതേസമയം ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഷെഫീൽഡിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.ഹാലന്റ് ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് അദ്ദേഹം ഒരു ഗോൾ നേടി. തുടർന്ന് അവസാനത്തിൽ റോഡ്രി നേടിയ ഗോളാണ് സിറ്റിക്ക് വിജയം നേടിക്കൊടുത്തത്. മറ്റൊരു വമ്പൻമാരായ ലിവർപൂളും ഇന്നലെ വിജയിച്ചിട്ടുണ്ട്.

ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ന്യൂകാസിൽ ലീഡ് എടുക്കുകയായിരുന്നു. പിന്നീട് വാൻ ഡൈക്ക് റെഡ് കാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങി. എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ നുനസ് രണ്ട് ഗോൾ നേടിയതോടെ ലിവർപൂൾ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബയേൺ വിജയിച്ചിട്ടുണ്ട്.ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണ് ഓഗ്സ്ബർഗിനെതിരെ ഈ വിജയം നേടിക്കൊടുക്കാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *