6-1ന് ബാഴ്സ വിജയിച്ചപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞത് മെസ്സി, അതോടെ നെയ്മർ ബാഴ്സ വിടാൻ തീരുമാനിച്ചുവെന്ന് ഏജന്റ്!

2017ലായിരുന്നു നെയ്മർ ജൂനിയർ ലോക റെക്കോർഡ് തുകക്ക് എഫ്സി ബാഴ്സലോണ വിട്ടത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.നേരത്തെ എഫ്സി ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ വെച്ച് പിഎസ്ജിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ അതിൽ മുഖ്യ പങ്ക് വഹിച്ചത് നെയ്മർ ജൂനിയറായിരുന്നു.എന്നാൽ പിന്നീട് നെയ്മർ അപ്രതീക്ഷിതമായിക്കൊണ്ട് പിഎസ്ജിയിലേക്ക് പോയത് ഏവർക്കും ഞെട്ടൽ ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു.

നെയ്മറെ ബാഴ്സയിലേക്ക് എത്തിച്ച പ്രമുഖ ബ്രസീലിയൻ ഏജന്റ് ആണ് ആൻഡ്രേ ക്യൂറി. അദ്ദേഹം നെയ്മർ ബാഴ്സ വിട്ടതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് 6-1 ന് വിജയിച്ച ആ മത്സരത്തിനു ശേഷം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് മെസ്സിയാണെന്നും താൻ ഏറെ ഇഷ്ടപ്പെടുന്ന മെസ്സിയോട് മത്സരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് നെയ്മർ ക്ലബ് വിട്ടത് എന്നുമാണ് ക്യൂറി പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

“6-1 ന് വിജയിച്ച മത്സരത്തിൽ നിർണായക പങ്കുവഹിച്ചത് നെയ്മർ ജൂനിയർ ആയിരുന്നു. പക്ഷേ ആ മത്സരത്തിന് ശേഷം എല്ലാ മാധ്യമങ്ങളിലും ഹെഡ് ലൈനായി നിറഞ്ഞുനിന്നത് ലയണൽ മെസ്സിയായിരുന്നു. മെസ്സിയെ നെയ്മർ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.ബാഴ്സ എന്ന ക്ലബ്ബിനകത്ത് വെച്ചുകൊണ്ട് അദ്ദേഹത്തോട് മത്സരിക്കാൻ നെയ്മർക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇതോടെ നെയ്മർ ബാഴ്സ വിടാൻ തീരുമാനിക്കുകയായിരുന്നു ” ആൻഡ്രേ ക്യൂറി പറഞ്ഞു.

പിന്നീട് വർഷങ്ങൾക്കുശേഷം ലയണൽ മെസ്സിയും നെയ്മർക്കൊപ്പം പിഎസ്ജിയിൽ എത്തുകയായിരുന്നു. എന്നാൽ മെസ്സിക്ക് പ്രതീക്ഷിച്ചപോലെ പാരിസിൽ തിളങ്ങാൻ കഴിഞ്ഞില്ല. ഇതോടെ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിലേക്ക് പോയി.നിലവിൽ തകർപ്പൻ പ്രകടനമാണ് അമേരിക്കയിൽ മെസ്സി പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *