250 മില്ല്യണിന്റെ ഓഫർ നിരസിച്ചു : സ്ഥിരീകരിച്ച് ബാഴ്സ പ്രസിഡന്റ്!

കഴിഞ്ഞ സീസണിൽ തന്നെ ബാഴ്സലോണക്ക് വേണ്ടി ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കാൻ ലാമിൻ യമാലിന് കഴിഞ്ഞിരുന്നു. അതിനുശേഷം യൂറോ കപ്പിൽ യമാൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഒരു ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയ അദ്ദേഹം ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വലിയ താല്പര്യമുണ്ടായിരുന്നു. അവരുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേയെ അവർക്ക് നഷ്ടമായിരുന്നു.

ആ സ്ഥാനത്തേക്ക് യമാലിനെ അവർ പരിഗണിക്കുകയും ഒരു വലിയ ഓഫർ ബാഴ്സക്ക് നൽകുകയും ചെയ്തിരുന്നു. 250 മില്യൺ യൂറോയാണ് പിഎസ്ജി ഓഫർ ചെയ്തത് എന്നുള്ള കാര്യം ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.അത് നിരസിച്ചു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബാഴ്സ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അവർ ലാമിൻ യമാലിനെ വാങ്ങാൻ വേണ്ടി എന്നെ സമീപിച്ചിരുന്നു.6 മാസങ്ങൾക്ക് മുന്നേ ആയിരുന്നു അത്.250 മില്യൺ യൂറോ ആയിരുന്നു അവർ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഞങ്ങൾ അത് നിരസിച്ചു. ഇന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും പോപ്പുലറായ താരം ലാമിൻ യമാലാണ്. എന്തായിരിക്കും ശരിക്കും അദ്ദേഹത്തിന്റെ മൂല്യം? അതൊരിക്കലും ബുക്ക് വാല്യൂവിൽ റിഫ്ലെക്ട് ചെയ്യുന്നില്ല ” ഇതാണ് ബാഴ്സ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ബാഴ്സക്ക് വേണ്ടി 11 മത്സരങ്ങൾ കളിച്ചതാരം അഞ്ചു ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ താരം പരുക്കിന്റെ പിടിയിലാണ് ഉള്ളത്.അടുത്ത മത്സരം കളിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണിനെതിരെ അദ്ദേഹം തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *