2022 റയലിന്റെ വർഷമായിരിക്കും : വിനീഷ്യസ് ജൂനിയർ!

ഈ സീസണിൽ ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രൂപത്തിലുള്ള ഒരു മാറ്റമാണ് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് സംഭവിച്ചിരിക്കുന്നത്. മിന്നും ഫോമിലാണ് താരമിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ലാലിഗയിൽ 10 ഗോളുകളും 4 അസിസ്റ്റുകളും നേടിയ താരം ചാമ്പ്യൻസ് ലീഗിലും മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

ഏതായാലും നിലവിൽ വിനീഷ്യസ് ജൂനിയർ ഹോളിഡേയിലാണ്. മിയാമിയിൽ ഹോളിഡേ ആഘോഷിക്കുന്നതിനിടെ ആരാധകരോട് സംവദിക്കാനും വിനീഷ്യസ് ജൂനിയർ സമയം കണ്ടെത്തിയിരുന്നു.തോമസ് എന്ന കുഞ്ഞു ആരാധകന് തന്റെ ജേഴ്സി നൽകിയ ശേഷം വിനീഷ്യസ് പറഞ്ഞത് ഇങ്ങനെയാണ്. 2022 റയലിന്റെ വർഷമായിരിക്കുമെന്നാണ്.

കൂടാതെ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോക്ക് നൽകിയ അഭിമുഖത്തിൽ വിനീഷ്യസ് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാ ബ്രസീലിയൻസും എന്നെ സപ്പോർട്ട് ചെയ്യുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന്.എന്റെ ഫുട്ബോൾ അവരെയെല്ലാം ഹാപ്പിയാക്കുന്നുവെന്ന് എനിക്കറിയണം.എന്റെ കരിയറിൽ 2021 എന്ന വർഷം വളരെ പ്രത്യേകതയുള്ളതാണ്.കളത്തിലും കളത്തിന് പുറത്തും ഞാൻ വളർന്നു.ബ്രസീലിലെ പബ്ലിക് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ബെയ്‌സ് ആപ്പ് ലോഞ്ച് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പിയാണ്.2022 ഒരു പ്രധാനപ്പെട്ട വർഷമാണ്. വേൾഡ് കപ്പുൾപ്പെടെ ഒരുപാട് മത്സരങ്ങളുണ്ട്.റയലിനും ഒരുപാട് പ്രധാനപ്പെട്ട മത്സരങ്ങൾ ഉണ്ട്. തങ്ങൾക്ക് അനുകൂലമായ ഒരു വർഷമാവുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” വിനീഷ്യസ് പറഞ്ഞു.

റയലിനെ സംബന്ധിച്ചിടത്തോളം ചാമ്പ്യൻസ് ലീഗിലാണ് ഏറ്റവും വലിയ വെല്ലുവിളി അവരെ കാത്തിരിക്കുന്നത്.പിഎസ്ജിയാണ് ഇനി ചാമ്പ്യൻസ് ലീഗിൽ റയലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *