2018-ന് ശേഷം ബാഴ്സ വിറ്റുതുലച്ചത് പതിനാറ് താരങ്ങളെ !

പുതിയ താരങ്ങളെ എത്തിക്കുക, എന്നിട്ട് ഒന്നോ രണ്ടോ വർഷത്തിന് ശേഷം അവരെ വിറ്റൊഴിവാക്കുക. കഴിഞ്ഞു രണ്ട് വർഷത്തിനിടെ എഫ്സി ബാഴ്സലോണയിൽ കാണുന്ന ഒരു പതിവ് കാഴ്ച്ചയാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തങ്ങളുടെ പതിനാറ് ഫസ്റ്റ് ടീം താരങ്ങളെയാണ് എഫ്സി ബാഴ്സലോണ വിറ്റുകളഞ്ഞത്. അതിൽ മൂന്ന് വർഷത്തിൽ കൂടുതൽ ബാഴ്‌സയിൽ നിന്നിട്ടുള്ളത് മൂന്നേ മൂന്ന് താരങ്ങൾ മാത്രമാണ് ബാക്കിയുള്ളവരെല്ലാം കേവലം ഒന്നോ രണ്ടോ വർഷങ്ങൾ മാത്രം ബാഴ്‌സയിൽ നിന്ന് കൊണ്ട് ക്ലബ് വിട്ടവരാണ്. മൂന്ന് വർഷത്തിൽ കൂടുതൽ ബാഴ്‌സയിൽ ചിലവഴിച്ച താരങ്ങളാണ് തോമസ് വെർമെലൺ, ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്ച് എന്നിവർ. ഇതിൽ സുവാരസും റാകിറ്റിച്ചും ഈ ട്രാൻസ്ഫറിലാണ് ക്ലബ് വിട്ടത്.

ഒന്നോ അതിൽ കുറഞ്ഞ വർഷമോ ബാഴ്സയിൽ നിന്ന് കൊണ്ട് പുറത്തേക്ക് പോയത് അഞ്ച് താരങ്ങൾ ആണ്. മർലോൺ, മാൽക്കം, പൗളിഞ്ഞോ, എറി മിന, ജെറാർഡ് ഡെവുലുഫോ എന്നിവരാണ് ഈ അഞ്ച് താരങ്ങൾ. ലുകാസ് ഡിഗ്നെ, ആൻഡ്രേ ഗോമസ് എന്നിവർ രണ്ട് വർഷം ബാഴ്‌സയിൽ ചിലവഴിച്ച ശേഷമാണ് എവർട്ടനിൽ എത്തിയത്. കൂടാതെ പാക്കോ അൽകസർ, ആർതുറോ വിദാൽ, ആർതർ എന്നിവർ രണ്ട് വർഷം ചിലവഴിച്ചു കൊണ്ട് ക്ലബ് വിട്ടു. ഡെനിസ് സുവാരസ് രണ്ടര വർഷമാണ് ബാഴ്‌സയിൽ ചിലവഴിച്ചത്. കൂടാതെ നെൽസൺ സെമെഡോ, അലക്സ്‌ വിദാൽ, ജാസ്പ്പർ സില്ലിസൺ എന്നിവർ മൂന്ന് വർഷമാണ് ബാഴ്‌സയിൽ ചിലവഴിച്ചത്. വെർമെലൺ നാല് സീസണുകൾ ബാഴ്‌സയിൽ ചിലവഴിച്ചു കൂടാതെ റാക്കിറ്റിച്ച്, സുവാരസ് എന്നിവർ ആറു വർഷവും ബാഴ്സയോടൊപ്പം തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *