20 വർഷത്തെ മൂല്യമേറിയ താരങ്ങൾ, ബാഴ്സ തന്നെ മുൻപന്തിയിൽ!

എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ സമയമാണ്. പ്രതാപ കാലത്തിന്റെ നിഴലിലാണ് ഇപ്പോൾ ബാഴ്സലോണയുള്ളത്. ഒട്ടേറെ ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ ബാഴ്സക്ക് ഇപ്പോൾ ആ രൂപത്തിലേക്ക് മാറാൻ കഴിയുന്നില്ല.എന്നിരുന്നാലും കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ എടുക്കുമ്പോൾ ബാഴ്സക്ക് ആശ്വസിക്കാൻ വകയുണ്ട്.

അതായത് പ്രമുഖ അനലിസ്റ്റുകളായ ട്രാൻസ്ഫർ മാർക്കറ്റ് ഒരു പുതിയ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.2004 മുതൽ 2024 വരെ ഓരോ വർഷവും ഏറ്റവും കൂടുതൽ മൂല്യമുള്ള താരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഇതിൽ ബാഴ്സലോണയുടെ ആധിപത്യമാണ് കാണാൻ കഴിയുക.20 വർഷങ്ങൾക്കിടയിൽ 12 വർഷവും ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ബാഴ്സലോണ താരങ്ങളാണ്. മെസ്സിയും റൊണാൾഡീഞ്ഞോയുമാണ് ബാഴ്സലോണയുടെ അഭിമാനങ്ങളായിരിക്കുന്നത്.

2004,2005,2006,2007 എന്നീ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മൂല്യം ഉള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടത് റൊണാൾഡീഞ്ഞോയാണ്. യഥാക്രമം 50,50,70,80 മില്യൺ യൂറോസ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മൂല്യം വരുന്നത്. അതേസമയം 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും കൂടുതൽ മൂല്യമുള്ള താരമായി മാറുകയായിരുന്നു. 70 മില്യൺ യൂറോയായിരുന്നു അദ്ദേഹത്തിന്റെ വാല്യൂ.

പിന്നീട് ലയണൽ മെസ്സിയുടെ ആധിപത്യം തുടങ്ങി.2010 മുതൽ 2013 വരെ മെസ്സി ഒന്നാം സ്ഥാനം അലങ്കരിച്ചു. യഥാക്രമം 100,100,120,120 മില്യൺ യൂറോസ് എന്നിങ്ങനെയാണ് മെസ്സിയുടെ മൂല്യം വന്നത്.2014ൽ റയലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 120 മില്യൺ യൂറോയുമായി ഒന്നാം സ്ഥാനം നേടിയെങ്കിലും 2015ൽ മെസ്സി തിരിച്ചെത്തി.120 മില്യൺ യൂറോ തന്നെയായിരുന്നു മൂല്യം.2016ലും മെസ്സി ഇതേ കണക്കിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

2017ൽ നെയ്മർ 150 മില്യൺ യൂറോ നേടി കൊണ്ട് ഒന്നാം സ്ഥാനം നേടി.2018 മുതൽ 2023 വരെ എംബപ്പേയാണ് ഒന്നാം സ്ഥാനം അലങ്കരിച്ചത്.200 മില്യൺ യൂറോ വരെ അദ്ദേഹത്തിന്റെ മൂല്യം ഉയർന്നിരുന്നു.2023ൽ വേറെയും രണ്ടു താരങ്ങൾ ഒന്നാം സ്ഥാനം സ്വന്തമാക്കി.ഏർലിങ് ഹാലന്റ്,ബെല്ലിങ്ങ്ഹാം എന്നിവരാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.അങ്ങനെ കടുത്ത പോരാട്ടം 2023ൽ നടന്നിരുന്നു. ഏതായാലും ഈ ലിസ്റ്റിൽ ബാഴ്സലോണ തന്നെയാണ് ക്ലബ് അടിസ്ഥാനത്തിൽ ഒന്നാമത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *