17 ലീഗ് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല, യൂറോപ്പിലെ ഒന്നാമൻമാരായി ബാഴ്‌സ കുതിക്കുന്നു!
ലാലിഗയിൽ തുടക്കത്തിൽ തപ്പിതടഞ്ഞ ബാഴ്സയെയല്ല ഇപ്പോൾ കാണാനാവുക. തുടർച്ചയായ മത്സരങ്ങളിൽ വിജയം കൊയ്തു കൊണ്ട് പരാജയമറിയാതെ കുതിക്കുകയാണ് ബാഴ്സ. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ഒന്നാം സ്ഥാനക്കാരായ അത്‌ലെറ്റിക്കോയുമായി നാല് പോയിന്റിന്റെ വിത്യാസമാണ് നിലവിൽ ബാഴ്സക്കുള്ളത്. കഴിഞ്ഞ 17 ലാലിഗ മത്സരത്തിൽ ബാഴ്സ പരാജയമറിഞ്ഞിട്ടില്ല എന്നുള്ളത് ഇതിനോട് ചേർത്തു വായിക്കേണ്ട ഒന്നാണ്.അതായത് ഡിസംബർ അഞ്ചിന് ശേഷം ഇതുവരെ ബാഴ്‌സ ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. അന്ന് കാഡിസിനോടായിരുന്നു ബാഴ്സ പരാജയപ്പെട്ടിരുന്നത്.
17 games unbeaten in La Liga: Barcelona are Europe's in form team https://t.co/iHMpg9UrvG
— SPORT English (@Sport_EN) March 16, 2021
ഈ 17 മത്സരങ്ങളിൽ 14 എണ്ണത്തിലും ബാഴ്സ വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്.മൂന്നെണ്ണത്തിൽ സമനില വഴങ്ങി.എയ്ബർ, വലൻസിയ, കാഡിസ് എന്നിവർക്കെതിരെയാണ് ബാഴ്സ സമനിലയിൽ കുരുങ്ങിയത്.ഈ മത്സരങ്ങളിൽ നിന്ന് ആകെ ലഭിക്കാവുന്ന 51 പോയിന്റുകളിൽ 45 പോയിന്റുകൾ ബാഴ്സ പോക്കറ്റിലാക്കിയിട്ടുണ്ട്.ഇതിൽ ബാഴ്‌സ ആകെ 41 ഗോളുകൾ നേടി.12 എണ്ണം വഴങ്ങി. 90 ശതമാനം മത്സരങ്ങളിലും വിജയം നേടാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.
നിലവിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഇത്പോലെയുള്ള അൺബീറ്റൺ റൺ നടത്തുന്ന മറ്റൊരു ടീമില്ല.മാർച്ച് ഏഴിന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ അൺബീറ്റൺ റൺ അവസാനിച്ചിരുന്നു.ഇനി ബാഴ്സക്ക് പുറകിലുള്ളത് ഈ ടീമുകളാണ്. ഇന്റർ ( 11),ലില്ലെ (11),ചെൽസി (10), ലീപ്സിഗ് ( 7) എന്നിവരാണ്. അതായത് ടോപ് ഫൈവ് ലീഗുകളിൽ മിന്നും ഫോമിൽ കളിക്കുന്നത് ബാഴ്സയാണ് എന്നുള്ളതിനുള്ള തെളിവാണ് ഈ കണക്കുകൾ.
Stronger together 💙❤️ pic.twitter.com/5RD3jHVsRp
— FC Barcelona (@FCBarcelona) March 16, 2021