1300 ലൈനപ്പുകൾ ഒരുക്കിയ ആളാണ് ഞാൻ, എനിക്ക് നിങ്ങളുടെ ഉപദേശം വേണ്ട: ആഞ്ചലോട്ടി!
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
സമീപകാലത്ത് ചില തോൽവികൾ റയൽ മാഡ്രിഡിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ബാഴ്സലോണ,ലില്ലി,Ac മിലാൻ തുടങ്ങിയവരൊക്കെ റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് ലഭിച്ചിരുന്നു. ഒരുപാട് സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ഒരു ബാലൻസ്ഡ് ഇലവൻ ഉണ്ടാക്കാൻ കഴിയാത്തതിന്റെ പേരിലായിരുന്നു വിമർശനങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ ഇതിനോട് ആഞ്ചലോട്ടി ഇപ്പോൾ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.1300 ഓളം ലൈനപ്പുകൾ ഒരുക്കിയ ആളാണ് താനെന്നും തനിക്ക് പുറത്തുനിന്ന് ഉപദേശം വേണ്ട എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലൈനപ്പിന്റെ കാര്യത്തിലോ സബ്സ്റ്റിറ്റ്യൂഷന്റെ കാര്യത്തിലോ നിനക്ക് ആരുടെയും ഉപദേശങ്ങൾ ആവശ്യമില്ല.1300 മത്സരങ്ങൾ ഞാൻ മാനേജ് ചെയ്തിട്ടുണ്ട്.1300 ലൈനപ്പുകൾ ഞാൻ ഒരുക്കിയിട്ടുണ്ട്. 4000 ത്തോളം സബ്സ്റ്റിറ്റ്യൂഷനുകൾ ഞാൻ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയുള്ള ആർക്കെങ്കിലും എന്നെ ഉപദേശിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ” ഇതാണ് കാർലോ ആഞ്ചലോട്ടി വിമർശനങ്ങളോട് പ്രതികരിച്ചത്.
നിലവിൽ തകർപ്പൻ ഫോമിലാണ് ലിവർപൂൾ കളിച്ചുകൊണ്ടിരിക്കുന്നത്.പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ കടുത്ത വെല്ലുവിളി ഇന്ന് റയൽ മാഡ്രിഡിന് നേരിടേണ്ടി വന്നേക്കും.വിനീഷ്യസ് ജൂനിയർ ഇല്ല എന്നത് റയലിന് വലിയ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.