13 കാരനായ മെസ്സിക്ക് നാപ്കിൻ പേപ്പറിൽ നൽകിയ കോൺട്രാക്ട് ലേലത്തിന്,വലിയ വിലയിൽ ആരംഭിക്കുന്നു!

ഡിസംബർ 14, 2000ലായിരുന്നു ലയണൽ മെസ്സിക്ക് ആദ്യമായി എഫ്സി ബാഴ്സലോണയുടെ കോൺട്രാക്ട് ലഭിച്ചിരുന്നത്. കേവലം 13 വയസ്സ് മാത്രം ഉണ്ടായിരുന്ന മെസ്സി ബാഴ്സലോണയിൽ രണ്ട് ആഴ്ച ട്രയൽസ് നടത്തുകയായിരുന്നു. എന്നാൽ ഇതേ സമയത്ത് തന്നെ റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മെസ്സിയുടെ കഴിവ് മനസ്സിലാക്കിയ ബാഴ്സലോണ അദ്ദേഹത്തിന് സമയം പാഴാക്കാതെ കോൺട്രാക്ട് നൽകുകയായിരുന്നു.

മെസ്സിയുടെ ഏജന്റായി കൊണ്ട് ഹൊറാസിയോ ഗാഗ്ഗിയോളി അവിടെയുണ്ടായിരുന്നു, അതോടൊപ്പം തന്നെ പ്രതിനിധിയായി കൊണ്ട് ജോസെപ് മരിയ മിങ്കേലയും ഉണ്ടായിരുന്നു.എഫ്സി ബാഴ്സലോണയുടെ ഡയറക്ടർ ആയിക്കൊണ്ട് കാർലെസ് റെക്സാഷായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ സമയത്ത് കോൺട്രാക്ടിന്റെ പേപ്പർ ഫോം കൊണ്ടുവരാൻ റെക്സാഷിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു നാപ്കിൻ പേപ്പറിലായിരുന്നു അവർ കോൺട്രാക്ട് എഴുതിയിരുന്നത്.മെസ്സിക്ക് ബാഴ്സലോണയിലെ ആദ്യ കോൺട്രാക്ട് ലഭിച്ചത് കേവലമൊരു നാപ്കിൻ പേപ്പറിലായിരുന്നു.

പക്ഷേ പിന്നീട് നടന്നത് ചരിത്രമാണ്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ ലയണൽ മെസ്സിക്ക് സാധിക്കുകയായിരുന്നു.ആ നാപ്കിൻ പേപ്പർ പോലും ചരിത്രത്തിൽ ഇടം നേടുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുക. എന്തെന്നാൽ മെസ്സിക്ക് ലഭിച്ച ആ കോൺട്രാക്ട് പേപ്പർ ലേലം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.മിങ്കേല തന്നെയാണ് ഈ പേപ്പർ ലേലത്തിന് വെക്കാൻ തീരുമാനിച്ചിട്ടുള്ളത്. പ്രമുഖ ഓക്ഷൻ ഹൗസായ ബോൻഹാംസാണ് ഇത് ലേലം ചെയ്യുന്നത്. മാർച്ച് പതിനെട്ടാം തീയതിക്കും ഇരുപത്തിയേഴാം തീയതിക്കും ഇടയിലാണ് ഈ മെസ്സിയുടെ ആദ്യ കോൺട്രാക്ടിന്റെ ലേലം നടക്കുക.

ഒരു വലിയ തുക തന്നെ ഇതിനെ നിശ്ചയിച്ചിട്ടുണ്ട്. സ്റ്റാർട്ടിങ് തുകയായി കൊണ്ട് മൂന്നുലക്ഷം പൗണ്ടാണ് ഈ നാപ്കിൻ പേപ്പറിന്റെ വില വരുന്നത്.ഇത് അസാധാരണമായ ഒരു കാര്യമാണ് എന്നുള്ളത് ഈ ഓക്ഷൻ ഹൗസ് തന്നെ അറിയിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു നാപ്കിൻ പേപ്പറാണ് തങ്ങൾ ലേലം ചെയ്യുന്നത് എന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. ഇതിലൂടെ ലഭിക്കുന്ന പണം ബാഴ്സലോണ ഫൗണ്ടേഷൻ നൽകുമെന്ന് മിങ്കെലയും അറിയിച്ചിട്ടുണ്ട്. ഏതായാലും മെസ്സിയുടെ ആദ്യ കോൺട്രാക്ടിന് എന്ത് വില ലഭിക്കും എന്നതാണ് ഇനി എല്ലാവരും ഉറ്റു നോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *