ഹുയസ്ക്കക്കെതിരെ ഒറ്റഗോൾ ജയം നേടി ബാഴ്‌സ, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്സലോണക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ ഹുയസ്ക്കയെ തകർത്തു വിട്ടത്. മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ ഫ്രങ്കി ഡിജോങ് നേടിയ ഗോളാണ് ബാഴ്സക്ക് തുണയായത്. മത്സരത്തിൽ ആധിപത്യം പുലർത്താൻ ബാഴ്സക്ക് സാധിച്ചു വെങ്കിലും കൂടുതൽ ഗോളുകൾ നേടാനാവാതെ പോവുകയായിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയുടെ അളന്നു മുറിച്ച ക്രോസിൽ നിന്നാണ് ഡിജോങ് ഗോൾ കണ്ടെത്തിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാൻ ബാഴ്സക്കായി. 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. മത്സരത്തിലെ ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FULL TIME! pic.twitter.com/rNpB8RpIZW
— FC Barcelona (@FCBarcelona) January 3, 2021
ബാഴ്സലോണ : 7.06
മെസ്സി : 8.1
ബ്രൈത്വെയിറ്റ് : 6.7
ഡെംബലെ : 8.0
ഡിജോങ് : 7.9
ബുസ്ക്കെറ്റ്സ് : 7.0
പെഡ്രി : 6.9
ഡെസ്റ്റ് : 6.6
അരൗഹോ : 7.6
ലെങ്ലെറ്റ് : 7.2
ആൽബ : 7.1
ടെർസ്റ്റീഗൻ : 7.6
മിങ്കേസ : 6.1-സബ്
ഗ്രീസ്‌മാൻ : 6.2-സബ്
പ്യാനിക്ക് : 6.1-സബ്
How fitting! Our first goal of 2️⃣0️⃣2️⃣1️⃣ is scored by … Nº 2️⃣1️⃣! 🙌 pic.twitter.com/oGwPCwAa8M
— FC Barcelona (@FCBarcelona) January 3, 2021