ഹാലണ്ട് റൂമറുകൾ, മടുത്തെന്ന് സിദാൻ!
കഴിഞ്ഞ ദിവസങ്ങളിലായി ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം എർലിങ് ഹാലണ്ടിന്റെ ട്രാൻസ്ഫർ റൂമറുകളാണ്. താരത്തിന്റെ ഏജന്റും പിതാവും സ്പാനിഷ് വമ്പൻമാരായ റയൽ, ബാഴ്സ എന്നിവരുമായി ചർച്ച നടത്തി എന്ന വാർത്തയെ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ റൂമറുകൾ പുറത്തു വന്നിരുന്നത്. ഈയൊരു റൂമറുകളെ പറ്റി റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാനും ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു.താരം മാഡ്രിഡിലേക്ക് എത്തുമെന്ന വാർത്തകളെ കുറിച്ചായിരുന്നു സിദാനോട് ചോദിക്കപ്പെട്ടത്. എന്നാൽ ചോദ്യങ്ങളോട് രൂക്ഷമായ രീതിയിലാണ് സിദാൻ പ്രതികരിച്ചത്.ഈയൊരു ചോദ്യം കേട്ടു മടുത്തു എന്നാണ് സിദാൻ പ്രസ്താവിച്ചത്.ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാനില്ലെന്നും റയലിന്റെ മത്സരത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത് എന്നുമാണ് സിദാൻ അറിയിച്ചത്. ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയൽ എയ്ബറിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ.
Video: Real Madrid boss Zidane 'tired' of Haaland speculation#RealMadrid https://t.co/aJwTkKBHhj
— AS English (@English_AS) April 2, 2021
” ഇത്തരം ചോദ്യങ്ങൾ കേട്ടും ഇതിനുത്തരം പറഞ്ഞും എനിക്ക് മടുത്തു.നാളത്തെ മത്സരത്തെ കുറിച്ച് മാത്രമാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.ഫുട്ബോളുമായി ബന്ധപ്പെട്ട നല്ല ചോദ്യങ്ങൾ എന്നോട് ചോദിക്കുന്നതാണ് ഉത്തമം. എന്തെന്നാൽ അടുത്ത സീസണിനെ കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നു പോലുമില്ല.ഹാലണ്ട് എന്റെ താരമല്ല.ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ എന്നെ കിട്ടില്ല.നാളെത്തെ മത്സരത്തിൽ മാത്രമാണ് എനിക്ക് താല്പര്യം.ഇത് പറഞ്ഞ് പറഞ്ഞ് എനിക്ക് മടുത്തു.നിങ്ങൾ എത്ര തവണ ചോദിച്ചാലും ഞാൻ ഇതേ ഉത്തരം തന്നെയാണ് നൽകുക ” സിദാൻ പറഞ്ഞു.
Raiola is putting Haaland up for auction 🤑https://t.co/yKT1MBwUQC pic.twitter.com/bKjIRNuWou
— MARCA in English (@MARCAinENGLISH) April 2, 2021