ഹാലണ്ട് റയലിനെ കുറിച്ച് അന്വേഷിച്ചുവെന്ന് ഒഡേഗാർഡ്,ബാഴ്സയിലേക്ക് വരണമെന്ന് പെഡ്രി!

വരുന്ന ട്രാൻസ്ഫർ ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോവുന്ന താരങ്ങളിലൊരാൾ സൂപ്പർ താരമായ എർലിംഗ് ഹാലണ്ട് ആയിരിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.ഈ സീസണോട് കൂടി ഹാലണ്ട് ബൊറൂസിയ വിടാനുള്ള സാധ്യതകളേറെയാണ്.വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരാണ് താരത്തിനു വേണ്ടി സജീവമായി രംഗത്തുള്ളത്.

ഏതായാലും ഹാലണ്ടിന്റെ തീരുമാനം എന്താവുമെന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഒരു പ്രസ്താവന ഹാലണ്ടിന്റെ നോർവീജിയൻ സഹ താരമായ മാർട്ടിൻ ഒഡേഗാർഡ് നടത്തിയിട്ടുണ്ട്. അതായത് ഹാലണ്ട് റയലിനെ കുറിച്ച് തന്നോട് അന്വേഷിച്ചിരുന്നു എന്നാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്. മുൻ റയൽമാഡ്രിഡ് താരമായ ഒഡേഗാർഡ് നിലവിൽ ആഴ്സണലിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്.ഞാൻ റയൽ മാഡ്രിഡിൽ ആയിരുന്ന സമയത്ത് തന്നെ അങ്ങനെയാണ്. ഞങ്ങൾ റയൽ മാഡ്രിഡിനെ കുറിച്ചും സംസാരിച്ചിരുന്നു.പക്ഷേ അതിൽ പ്രത്യേകമായിട്ട് ഒന്നുമില്ല ” ഇതാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്.

അതേസമയം എഫ്സി ബാഴ്സലോണയുടെ യുവ സൂപ്പർതാരമായ പെഡ്രിയും ഹാലണ്ടിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.അതായത് ഹാലണ്ട് ബാഴ്സയിലേക്കെത്താൻ താൻ ആഗ്രഹിക്കുന്നു എന്നാണ് പെഡ്രി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അത്ഭുതപ്പെടുത്തുന്ന ക്വാളിറ്റികൾ ഉള്ള താരമാണ് ഹാലണ്ട്. അദ്ദേഹം ബാഴ്സയിലേക്ക് വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഞാനെപ്പോഴും പറയാറുണ്ട് മികച്ച താരങ്ങൾ ബാഴ്സയിൽ എത്താൻ ഞാനാഗ്രഹിക്കുന്നു എന്നുള്ളത് ” ഇതാണ് പെഡ്രി പറഞ്ഞിട്ടുള്ളത്.

നിലവിൽ താരത്തെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയാണ്.ബാഴ്സക്ക് സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സമെങ്കിൽ റയൽ മാഡ്രിഡ് മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പെയുടെ പിറകിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!