ഹസാർഡിന് അവസാന അവസരം നൽകാൻ റയൽ മാഡ്രിഡ്!

ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ആഴ്ച്ച നടക്കുന്ന രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ വിജയിക്കുന്നവരാണ് ഫൈനലിന് യോഗ്യത നേടുക. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഇതിനു മുന്നേ ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഗെറ്റാഫെയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയലിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. പക്ഷേ ഇത്തവണത്തെ ലാലിഗ കിരീടം ഇനി നേടുക എന്നുള്ളത് റയലിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്.

അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗിനാണ് ഇപ്പോൾ റയൽ മാഡ്രിഡ് മുൻഗണന നൽകുന്നത്. അതിന്റെ ഭാഗമായി സൂപ്പർതാരം വിനീഷ്യസ് ജൂനിയർക്ക് ഇന്നത്തെ മത്സരത്തിൽ ആഞ്ചലോട്ടി വിശ്രമം നൽകിയേക്കും. മറിച്ച് മറ്റൊരു സൂപ്പർ താരമായ ഈഡൻ ഹസാർഡിനെ പരീക്ഷിക്കാനാണ് ആഞ്ചലോട്ടി ഇപ്പോൾ ഉദ്ദേശിക്കുന്നത്.

അതായത് താരത്തിന് അവസരങ്ങൾ വളരെ കുറവാണ്.വളരെ അപൂർവ്വമായി മാത്രമാണ് സ്റ്റാർട്ടിങ് ഇലവനിൽ അവസരം ലഭിക്കാറുള്ളത്.അവസാന അവസരം എന്ന നിലയിൽ ആയിരിക്കും റയൽ മാഡ്രിഡ് ഇന്ന് അദ്ദേഹത്തെ കളിപ്പിക്കുക. തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ഒഴിവാക്കാനാണ് ക്ലബ്ബിന്റെ തീരുമാനം. പക്ഷേ ഈഡൻ ഹസാർഡ് വരുന്ന സമ്മറിൽ ക്ലബ്ബ് വിട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല.

അങ്ങനെയാണ് എന്നുണ്ടെങ്കിൽ 2024 ലെ സമ്മറിൽ മാത്രമായിരിക്കും അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബിന് സാധിക്കുക.2024ലാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുക.ഈഡൻ ഹസാർഡ് വിരമിക്കാൻ ആലോചിക്കുന്നു എന്നുള്ള റിപ്പോർട്ടുകളൊക്കെ സജീവമാണ്. ചെൽസിയിൽ തകർപ്പൻ ഫോമിൽ കളിച്ചിരുന്ന ഹസാർഡ് റയലിൽ എത്തിയപ്പോൾ വലിയ പരാജയമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *