ഹസാർഡിന്റെ കാര്യത്തിൽ റയലിൽ അതൃപ്തി പുകയുന്നു, അവസരം മുതലെടുക്കാൻ വിനീഷ്യസ്.

ഏറെ പ്രതീക്ഷകളോടെയായിരുന്നു കഴിഞ്ഞ സീസണിൽ റയൽ നൂറ് മില്യൺ യുറോ നൽകി കൊണ്ട് ഈഡൻ ഹസാർഡിനെ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിച്ചത്. എന്നാൽ ഒരു സീസൺ പിന്നിടുമ്പോൾ നിരാശ മാത്രമായിരുന്നു ഫലം. പരിക്കും മോശം ഫോമും താരത്തെ ഏറെ വലച്ചു. സ്പെയിനിലെ പരിതസ്ഥിതിയോട് ഇണങ്ങി ചേരാൻ ബുദ്ദിമുട്ട് കാണിച്ച ഹസാർഡിന് പ്രീമിയർ ലീഗിലെ ഫോമിന്റെ ഏഴയലത്തു പോലും എത്താൻ സാധിച്ചില്ല എന്നതാണ് സത്യം. ഈ വരുന്ന പുതിയ സീസണിൽ എങ്കിലും താരം ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകരും റയലും പ്രതീക്ഷപ്പെടുന്നത്. എന്നാൽ ബെൽജിയം ടീമിലേക്ക് താരത്തെ വിളിച്ചതുമായി ബന്ധപ്പെട്ടാണ് റയൽ മാഡ്രിഡിൽ ഇപ്പോൾ അതൃപ്തി പുകയുന്നതയാണ് റിപ്പോർട്ടുകൾ. ബെൽജിയം ടീമിലേക്ക് വിളിച്ച താരത്തെ ഒരൊറ്റ മിനുട്ട് പോലും കളിപ്പിച്ചിരുന്നില്ല. ഇത് റയലിനെ ചൊടിപ്പിച്ചിരുന്നു.

ബെൽജിയത്തിന്റെ ആവിശ്യപ്രകാരം റയൽ മാഡ്രിഡ്‌ മനസ്സില്ലാമനസ്സോടെയാണ് താരത്തെ ബെൽജിയം ടീമിനൊപ്പം പറഞ്ഞയച്ചത്. എന്നാൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് താരം ഫിറ്റ്‌ അല്ല എന്ന് പറഞ്ഞു കൊണ്ട് താരത്തെ തഴയുകയായിരുന്നു. മാത്രമല്ല അവസരം ലഭിക്കില്ല എന്നറിഞ്ഞിട്ടും താരം റയലിലേക്ക് മടങ്ങി എത്താത്തത് റയലിനെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഗോൾകീപ്പർ തിബൗട്ട് കോർട്ടുവ മടങ്ങിയപ്പോഴും താരം ബെൽജിയം ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. ഈ സംഭവങ്ങൾ ഒക്കെ തന്നെ റയൽ ആരാധകർക്കിടയിൽ താരത്തിന്റെ ആത്മാർത്ഥയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട് എന്നാണ് സ്പോർട്ട് പറയുന്നത്. എന്ത് കൊണ്ട് ഹസാർഡിന് റയലിനൊപ്പം തുടർന്നു കൊണ്ട് ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിച്ചു കൂടായിരുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്.ഏതായാലും സഹതാരങ്ങൾക്കൊപ്പം ഹസാർഡ് ഇണങ്ങാൻ രണ്ടോ മൂന്നോ ആഴ്ച്ചകൾ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനാൽ തന്നെ ഈ അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് വിനീഷ്യസ് ജൂനിയർ. മിന്നും പ്രകടനം നടത്തി സിദാന്റെ പ്രീതി പിടിച്ചു പറ്റാമെന്നാണ് വിനീഷ്യസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *