സർവ്വസന്നാഹങ്ങളുമായി സാവി, ടെക്നിക്കൽ ടീമിനെ അറിയാം!
എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. തകർന്നടിഞ്ഞു നിൽക്കുന്ന ബാഴ്‌സയെ പടുത്തുയർത്തുക എന്നുള്ളത് തന്നെയാണ് ഏറ്റവും കടമ്പ. അതിനുള്ള ശ്രമങ്ങൾ ഇപ്പോൾ സാവി തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. ഏതായാലും സാവിയുടെ ടെക്നിക്കൽ ടീമിന്റെ വിശദാംശങ്ങൾ ഇപ്പോൾ സ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
- രണ്ട് അസിസ്റ്റന്റ് കോച്ചുമാരാണ് സാവിക്കുള്ളത്.സഹോദരനായ ഓസ്കാർ ഹെർണാണ്ടസും സെർജിയോ അലെഗ്രയുമാണ് ഇവർ.രണ്ട് പേരും സാവിയോടൊപ്പം അൽ സാദിൽ ഉണ്ടായിരുന്നു.
- ഗോൾകീപ്പർ പരിശീലകനായി ഹോസെ റാമോൺ തന്നെയാണ്.2012-ൽ ടിറ്റോ വിലോനോവയുടെ കാലത്ത് എത്തിയതാണ് അദ്ദേഹം. റാമോൺ തന്നെ സാവിക്ക് കീഴിലും തുടരും.
Xavi's technical team https://t.co/ystC95TWly
— SPORT English (@Sport_EN) November 10, 2021
– ഇവാൻ ടോറസായിരിക്കും ഫിറ്റ്നസ് കോച്ച്. ആൽബർട്ട് റോക്കക്ക് സ്ഥാനം നഷ്ടമായേക്കും.കാർലോസ് നൊഗയ്റയായിരിക്കും സാവിക്ക് കീഴിലെ ഫിസിയോ
- സെർജിയോ ഗാർഷ്യ, ടോണി ലോബോ,ഡേവിഡ് പ്രാറ്റ്സ് എന്നിവരായിരിക്കും ഫസ്റ്റ് ടീം അനലിസ്റ്റുകൾ.ടീമിനെ നിരീക്ഷിച്ചു കൊണ്ട് ആവിശ്യമായ പുരോഗതിയിലേക്ക് നയിക്കുക എന്നുള്ളതാണ് ഇവരുടെ ജോലി.
- ഡോക്ടർ റികാർഡ് പ്രുണ സാവിയുടെ അപേക്ഷ സ്വീകരിച്ച് തിരികെയെത്താൻ സാധ്യതയുണ്ട്.2020 സെപ്റ്റംബറിലായിരുന്നു അദ്ദേഹം ബാഴ്‌സ വിട്ടത്.നിലവിൽ ദുബൈയിലാണ് അദ്ദേഹം വർക്ക് ചെയ്യുന്നത്.
ഏതായാലും വലിയ പ്രതീക്ഷയാണ് സാവിയിൽ ബാഴ്‌സ ആരാധകർക്കുള്ളത്.നവംബർ 21-ആം തിയ്യതി എസ്പനോളിനെതിരെയാണ് സാവിയുടെ കീഴിൽ ബാഴ്‌സ ആദ്യമത്സരം കളിക്കുക.