സർവ്വതും പിഴച്ച് മെസ്സിയും ബാഴ്‌സയും, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

ഇന്നലെ സൂപ്പർ കോപ്പയിൽ നടന്ന ഫൈനലിൽ കിരീടം അത്‌ലെറ്റിക്ക് ബിൽബാവോക്ക്‌ മുന്നിൽ അടിയറവ് വെക്കാനായിരുന്നു എഫ്സി ബാഴ്സലോണയുടെ വിധി. സെമിയിൽ റയലിനെ കീഴടക്കി വന്ന ബിൽബാവോ ഫൈനലിൽ ബാഴ്സയെയും അട്ടിമറിക്കുകയായിരുന്നു. ഓരോ തവണയും ലീഡ് നേടിയ ശേഷമാണ് എഫ്സി ബാഴ്സലോണ മത്സരം കൈവിട്ടു കളഞ്ഞത്. ഇരട്ടഗോളുകളുമായി അന്റോയിൻ ഗ്രീസ്‌മാൻ മിന്നിത്തിളങ്ങിയിട്ടും ബാഴ്‌സക്ക്‌ വിജയം നേടാനാവാതെ പോവുകയായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ മെസ്സിക്കാവട്ടെ റെഡ് കാർഡ് കണ്ടു പുറത്ത് പോവാനായിരുന്നു വിധി. മത്സരത്തിന്റെ 120-ആം മിനുട്ടിലാണ് എതിർതാരത്തിന്റെ തലക്കടിച്ച കാരണത്താൽ മെസ്സിക്ക് റെഡ് കാർഡ് ലഭിച്ചത്. ഏതായാലും ഈ മത്സരത്തിലെ ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 6.61
മെസ്സി : 6.1
ഗ്രീസ്‌മാൻ : 8.8
ഡെംബലെ : 6.8
പെഡ്രി : 6.7
ബുസ്ക്കെറ്റ്സ് : 6.8
ഡിജോങ് : 7.8
ആൽബ : 7.1
ലെങ്ലെറ്റ് : 6.5
അരൗഹോ : 6.4
ഡെസ്റ്റ് : 6.4
ടെർസ്റ്റീഗൻ : 5.8
മിങ്കേസ : 6.0-സബ്
പുജ്‌ : 6.6-സബ്
ട്രിങ്കാവോ : 6.0-സബ്
ബ്രൈത്വെയിറ്റ് : 5.9-സബ്
പ്യാനിക്ക് : 6.2-സബ്

Leave a Reply

Your email address will not be published. Required fields are marked *