സ്‌ക്വാഡ് പ്രഖ്യാപിച്ചു, വിജയവഴിയിലേക്ക് തിരിച്ചെത്താൻ മെസ്സിയും സംഘവും സജ്ജം!
ഇന്ന് ലാലിഗയിൽ വളരെ നിർണായകമായ മത്സരത്തിനിറങ്ങുകയാണ് എഫ്സി ബാഴ്സലോണ.ലീഗിലെ മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിൽ ലെവാന്റെയെയാണ് ബാഴ്സ നേരിടുന്നത്. കിരീടപ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ മെസ്സിക്കും സംഘത്തിനും വിജയിച്ചേ മതിയാകൂ. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില വഴങ്ങിയത് ബാഴ്‌സയുടെ കിരീടപ്രതീക്ഷകൾക്ക് കോട്ടം തട്ടിച്ചിരുന്നു. എന്നിരുന്നാലും ഇനിയുള്ള മൂന്ന് ലീഗ് മത്സരങ്ങൾ വിജയിക്കുകയും മാഡ്രിഡ് ടീമുകൾ പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്താൽ ബാഴ്‌സക്ക് കിരീടപ്രതീക്ഷയുണ്ട്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് ബാഴ്‌സ ലെവാന്റെയെ നേരിടുന്നത്. ലെവാന്റെയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.മിന്നും ഫോമിൽ കളിക്കുന്ന മെസ്സിയിലാണ് ബാഴ്‌സയുടെ പ്രതീക്ഷകൾ. ഈ മത്സരത്തിനുള്ള 23 അംഗ സ്‌ക്വാഡ് ഇപ്പോൾ പരിശീലകൻ കൂമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങൾ എല്ലാം തന്നെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. പരിക്ക് മൂലം പുറത്തിരിക്കുന്ന കൂട്ടീഞ്ഞോ, ഫാറ്റി എന്നിവർ തിരിച്ചെത്തിയിട്ടില്ല.
The squad for #LevanteBarça! pic.twitter.com/OeNfXfS8b2
— FC Barcelona (@FCBarcelona) May 10, 2021
ബാഴ്സയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്..
ടെർസ്റ്റീഗൻ
ഡെസ്റ്റ്
പിക്വേ
അരൗഹോ
ബുസ്ക്കെറ്റ്സ്
ഗ്രീസ്‌മാൻ
പ്യാനിച്
ബ്രൈത്വെയിറ്റ്
മെസ്സി
ഡെംബലെ
പുജ്
നെറ്റോ
ലെങ്ലെറ്റ്
പെഡ്രി
ട്രിൻകാവോ
ആൽബ
റോബെർട്ടോ
ഡിജോങ്
ഉംറ്റിറ്റി
ഫിർപ്പോ
മോറിബ
മിങ്കേസ
ടെനസ്
"If Madrid think they were harmed, that is their problem"
— AS English (@English_AS) May 10, 2021
Barça boss Ronald Koeman was asked about the Real Madrid-Sevilla VAR controversyhttps://t.co/iymrXh1K4g