സ്വപ്നം സാക്ഷാത്കരിച്ച് ആഞ്ചലോട്ടി,ബാലൺ ഡി’ഓർ വിനീഷ്യസിനെന്ന് ചാന്റ്, ശ്രദ്ധ നേടി റയലിന്റെ കിരീടാഘോഷം!
ഈ സീസണിലെ ലാലിഗ കിരീടം കരുത്തരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.ജിറോണ,എഫ്സി ബാഴ്സലോണ എന്നിവരെ മറികടന്നു കൊണ്ടാണ് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്. തങ്ങളുടെ ചരിത്രത്തിലെ 36ആം ലീഗ് കിരീടമാണ് റയൽ കരസ്ഥമാക്കിയത്. കിരീടാഘോഷം ഇന്നലെ മാഡ്രിഡ് നഗരത്തിൽ വെച്ച് നടക്കുകയും ചെയ്തു.
ഓപ്പൺ ബസ് പരേഡ് വീക്ഷിക്കാനായി ലക്ഷക്കണക്കിന് ആളുകൾ മാഡ്രിഡ് നഗരത്തിൽ തടിച്ചുകൂടിയിരുന്നു.റയൽ മാഡ്രിഡ് താരങ്ങൾ പാട്ടും ഡാൻസുമായി കിരീടനേട്ടം ആഘോഷമാക്കി.റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയും മനോഹരമായ നിമിഷങ്ങൾ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്.എനിക്കൊരു സ്വപ്നമുണ്ട്,കമവിങ്കക്കൊപ്പം ഡാൻസ് ചെയ്യുന്നതാണ് എന്റെ സ്വപ്നം എന്നായിരുന്നു ആഞ്ചലോട്ടി മൈക്കിലൂടെ അനൗൺസ് ചെയ്തിരുന്നത്. തുടർന്ന് റയൽ പരിശീലകൻ ആ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.കമവിങ്കയും ആഞ്ചലോട്ടിയും ഒരുമിച്ച് ഡാൻസ് ചെയ്യുകയായിരുന്നു.
Besa a la Diosa Cibeles, junta su mejilla como gesto de cariño y la vuelve a besar. Procede a levantar los brazos con los ojos llenos de ORGULLO.
— Juanda Palacios (@JuandaRM7) May 12, 2024
Son lágrimas de macho, joder… pic.twitter.com/PhOlydQh85
അതേസമയം ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ വിനീഷ്യസ് ജൂനിയറേയും ആരാധകർ എടുത്തു പറഞ്ഞിട്ടുണ്ട്.ഇത്തവണത്തെ ബാലൺഡി’ഓർ വിനീഷ്യസിന് എന്നായിരുന്നു റയൽ മാഡ്രിഡ് ആരാധകർ ചെയ്തിരുന്നത്. മാത്രമല്ല റയൽ മാഡ്രിഡ് താരങ്ങളും ഇത് ചാന്റ് ചെയ്തിരുന്നു. ലോകത്തെ ഏറ്റവും മികച്ച താരം ഇപ്പോൾ വിനീഷ്യസ് ജൂനിയറാണ് എന്നായിരുന്നു ഇതേ കുറിച്ച് ബെല്ലിങ്ങ്ഹാം പറഞ്ഞിരുന്നത്. ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ സ്വന്തമാക്കുകയാണെങ്കിൽ വിനീഷ്യസിന് ബാലൺഡി’ഓർ സാധ്യത വലിയ രൂപത്തിൽ കൽപ്പിക്കപ്പെട്ടേക്കും.
റയൽ മാഡ്രിഡ് ക്യാപ്റ്റനായ നാച്ചോയാണ് സിബലസിൽ ഈ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. സിബൽ ദേവതയുടെ പ്രതിമയിൽ റയൽ മാഡ്രിഡിന്റെ കൊടി പുതപ്പിച്ചതും നാച്ചോ തന്നെയായിരുന്നു. ഏതായാലും ഇനി ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന വളരെ പ്രധാനപ്പെട്ട മത്സരമാണ് റയൽ മാഡ്രിഡിനെ കാത്തിരിക്കുന്നത്. വരുന്ന ജൂൺ ഒന്നാം തീയതി അർദ്ധരാത്രിയാണ് UCL ഫൈനലിൽ റയൽ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടുക.