സ്പെയിനിലെത്തിയ ശേഷം രണ്ടാം ഫ്രീകിക്ക് ഗോൾ, ബാഴ്‌സയിൽ മെസ്സിയുണ്ടായിരുന്നുവെന്ന് സുവാരസ്!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അത്ലെറ്റിക്കോ മാഡ്രിഡ് കാഡിസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് സുവാരസ് മിന്നിതിളങ്ങിയിരുന്നു. താരത്തിന്റെ ആദ്യത്തെ ഗോൾ ഒരു ഉജ്ജ്വലഫ്രീകിക്കിൽ നിന്നായിരുന്നു. ഏറെ കാലത്തിന് ശേഷമാണ് സുവാരസ് ക്ലബ്ബിന് വേണ്ടി ഫ്രീകിക്കിലൂടെ ഗോൾ നേടുന്നത്.സ്പെയിനിൽ എത്തിയ ശേഷം രണ്ടാമത്തെ ഫ്രീകിക്ക് ഗോളാണ് ഇത്.2016 ഓഗസ്റ്റിൽ റയൽ ബെറ്റിസിനെതിരെയായിരുന്നു സുവാരസ് ബാഴ്‌സക്ക്‌വേണ്ടി ഫ്രീകിക്ക് ഗോൾ കണ്ടെത്തിയത്. അതിന് ശേഷം ഇന്നലത്തെ മത്സരത്തിലാണ് താരം ഗോൾ നേടിയത്.

ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണിപ്പോൾ സുവാരസ്. ബാഴ്‌സയിൽ മെസ്സിയായിരുന്നു ഫ്രീകിക്ക് എടുത്തിരുന്നതെന്നും ഇവിടെ അദ്ദേഹമില്ലന്നും താനാണ് ഫ്രീകിക്കുകൾ എടുക്കുന്നുമെന്നാണ് സുവാരസ് പ്രസ്താവിച്ചത്. ” ഏറെ കാലം ബാഴ്‌സയിലായിരുന്നു. അവിടെ മെസ്സിയായിരുന്നു ഫ്രീകിക്കുകൾ എടുത്തിരുന്നത്.ഞാൻ എടുത്തിരുന്നില്ല.എന്നാൽ ദേശീയടീമിനൊപ്പവും ലിവർപൂളിനൊപ്പവും ഞാൻ ഫ്രീകിക്കുകൾ എടുത്തിട്ടുണ്ട്, ഗോളുകൾ നേടിയിട്ടുമുണ്ട്.ഇപ്പോൾ ഞാൻ എന്റെ അവസരങ്ങൾ എടുക്കുന്നു.പരിശീലനത്തിനിടെ ഞങ്ങൾ സാധാരണ രീതിയിൽ ഫ്രീകിക്ക് എടുത്തു പരിശീലിക്കാറുണ്ട്.മത്സരത്തിൽ വീണു കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാൻ ശ്രമിക്കണം.ഞാൻ ടീമിനെ സഹായിക്കാൻ ശ്രമിക്കുകയാണ്.ഈ നിമിഷം ആസ്വദിക്കാൻ എനിക്ക് കഴിയുന്നുണ്ട് ” സുവാരസ് മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *