സ്പാനിഷ് സൂപ്പർ കോപ്പ : സെമി ഫൈനലിനുള്ള ബാഴ്സയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു !
സ്പാനിഷ് സൂപ്പർ കോപ്പ സെമി ഫൈനലിനുള്ള ബാഴ്സയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. ഇരുപത് അംഗ സ്ക്വാഡ് ആണ് പരിശീലകൻ റൊണാൾഡ് കൂമാൻ പുറത്ത് വിട്ടത്. സെമി ഫൈനലിൽ റയൽ സോസിഡാഡിനെയാണ് ബാഴ്സ നേരിടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് അവരുടെ മൈതാനത്തു വെച്ചാണ് മത്സരം നടക്കുന്നത്. പ്രതിരോധനിര താരം റൊണാൾഡ് അരൗഹോ സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ലാലിഗ മത്സരത്തിൽ താരത്തിന് ഇടമില്ലായിരുന്നു. കൂടാതെ കഴിഞ്ഞ തവണയും ഇടം നേടിയ യുവതാരം ഇലൈക്സ് മോറിബ ഇത്തവണയും ഇടം നേടിയിട്ടുണ്ട്. മറ്റൊരു ബാഴ്സ ബി താരമായ കോൺറാഡിനെ ഇത്തവണ കൂമാൻ പരിഗണിച്ചിട്ടില്ല. പരിക്കേറ്റ ജെറാർഡ് പിക്വേ, അൻസു ഫാറ്റി, സെർജി റോബെർട്ടോ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരെല്ലാം ഇപ്പോഴും പുറത്ത് തന്നെയാണ്. ബാഴ്സയുടെ സ്ക്വാഡ് താഴെ നൽകുന്നു.
Spanish Supercopa 2021: Barcelona squad for Real Sociedad semi https://t.co/WTn0nI4NkI
— SPORT English (@Sport_EN) January 11, 2021
Ter Stegen,
Neto,
Iñaki Peña,
Dest,
Araujo,
Lenglet,
Umtiti,
Mingueza,
Jordi Alba,
Junior,
Pjanic,
Busquets,
De Jong,
Riqui Puig,
Pedri,
Dembélé,
Messi,
Griezmann,
Braithwaite,
Trincao
Ilaix.
The Squad for the #SuperCopaBarça! 💪🟦🟥 pic.twitter.com/fmzTGcauOw
— FC Barcelona (@FCBarcelona) January 11, 2021