സ്ഥാനം തെറിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് കൂമാൻ,പകരം പരിഗണിക്കുന്നത് ഈ പരിശീലകരെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്സ ഗ്രനാഡയോട് സമനില വഴങ്ങിയിരുന്നു. അവസാന മിനിറ്റുകളിൽ അരൗഹോ നേടിയ ഗോളാണ് ബാഴ്സയെ തോൽവിയിൽ നിന്നും രക്ഷിച്ചത്. ഇതോടെ എട്ട് പോയിന്റ് മാത്രമുള്ള ബാഴ്സ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബാഴ്സക്ക് വിജയിക്കാനായത്.
ഇതോടെ ബാഴ്സയുടെ പരിശീലകനായ റൊണാൾഡ് കൂമാനെ പുറത്താക്കിയെക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.പ്രമുഖ ജേണലിസ്റ്റായ ജോയൻ വെഹിൽസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്കകം തന്നെ കൂമാന്റെ സ്ഥാനം തെറിക്കുമെന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ബാഴ്സ ബോർഡിലെ പല അംഗങ്ങളും കൂമാനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് അറിയാൻ കഴിയുന്നത്.
Barcelona set to sack head coach Ronald Koeman https://t.co/8I1xIAyUlk
— Murshid Ramankulam (@Mohamme71783726) September 21, 2021
ഇക്കാര്യങ്ങളോട് കൂമാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിട്ടുമുണ്ട്. തന്റെ ഭാവിയെ കുറിച്ച് താൻ ഇപ്പോൾ സംസാരിക്കില്ല എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കായി കൂമാൻ മറുപടി നൽകിയത്.
നിലവിൽ നാല് പേരിൽ ഒരാളെയാണ് ബാഴ്സ പരിശീലകന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും അറിയാൻ കഴിയുന്നത്. സാവി ഹെർണാണ്ടസ്,ആൻഡ്രിയ പിർലോ,അന്റോണിയോ കോന്റെ ഫിലിപ് കോകു എന്നിവരാണ് ആ പരിശീലകർ.