സോഷ്യൽ മീഡിയയിൽ ബാഴ്സ തരംഗം, കണക്കുകൾ ഇങ്ങനെ !

തുടർച്ചയായ ആറാം തവണയും സോഷ്യൽ മീഡിയയിലെ താരമായി എഫ്സി ബാഴ്സലോണ. സോഷ്യൽ മമീഡിയയിയിലെ പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിൽ എല്ലാം തന്നെ എഫ്സി ബാഴ്സലോണയാണ് മുന്നിൽ. ആകെ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ലഭിച്ച ഫുട്ബോൾ ക്ലബും ബാഴ്സ തന്നെയാണ്. ഫേസ്ബുക് ഒഴികെ നാലു പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിൽ ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. 2020-ലെ സോഷ്യൽ മീഡിയയിലെ കണക്കുകൾ ബ്ലിങ്ക്ഫയറാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക്ടോക്, ഫേസ്ബുക്, ട്വിറ്റെർ എന്നിവയിൽ മൊത്തമായി ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ലഭിച്ച ക്ലബ് ബാഴ്സയാണ്. 1.6 ബില്യൺ ഇന്ററാക്ഷൻസ് ആണ് ബാഴ്‌സക്ക്‌ ഈ വർഷം ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിച്ചത്.

അതേസമയം ലിവർപൂളാണ് രണ്ടാം സ്ഥാനത്ത്. 1.4 ബില്യൺ ആണ് ലിവർപൂളിന്റെ ഇന്ററാക്ഷൻസ്. ഇത്രയും തന്നെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. 1 ബില്യൺ ഉള്ള റയൽ മാഡ്രിഡ്‌ ആണ് നാലാം സ്ഥാനത്താണ്. യുവന്റസ്,ചെൽസി, ബയേൺ എന്നിവർ ബാക്കിയുള്ള സ്ഥാനങ്ങളിൽ വരുന്നു.

യൂട്യബിലും ബാഴ്സ തന്നെയാണ് ആധിപത്യം പുലർത്തുന്നത്. 230 മില്യൺ വ്യൂവ്സാണ് ബാഴ്സക്ക്‌ കഴിഞ്ഞ വർഷം യൂട്യൂബിൽ ഉള്ളത്. 228 മില്യൺ ഉള്ള ലിവർപൂൾ ആണ് രണ്ടാമത്. 225 മില്യൺ ഉള്ള ഫ്ലെമെങ്കോ മൂന്നാം സ്ഥാനത്തുണ്ട്. യുണൈറ്റഡ്, ചെൽസി, ടോട്ടൻഹാം, ആഴ്സണൽ, സിറ്റി, ബയേൺ, യുവന്റസ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്.

യൂട്യൂബ് : ബാഴ്സ (230 മില്യൺ ), ലിവർപൂൾ (228 മില്യൺ ), ഫ്ലെമെങ്കോ (225).

ട്വിറ്റെർ : ബാഴ്സ (108 മില്യൺ ), ലിവർപൂൾ (87 മില്യൺ ), യുണൈറ്റഡ് (82 മില്യൺ )

ഇൻസ്റ്റഗ്രാം : ബാഴ്‌സ (1.2 ബില്യൺ ), യുണൈറ്റഡ് (1.1 ബില്യൺ ), ലിവർപൂൾ (1 ബില്യൺ )

ടിക്ടോക് : ബാഴ്‌സ (45 മില്യൺ ), ലിവർപൂൾ (35 മില്യൺ ), ബയേൺ (29 മില്യൺ )

ഫേസ്ബുക് : ലിവർപൂൾ (302 മില്യൺ ), യുണൈറ്റഡ് (251മില്യൺ ), ബാഴ്സ (168 മില്യൺ ).

Leave a Reply

Your email address will not be published. Required fields are marked *