സൈക്കോളജിസ്റ്റിനെ കാണിക്കാൻ ഭാര്യ ഒരുപാട് തവണ പറഞ്ഞു, ആവിശ്യമുണ്ടായിട്ടും അനുസരിക്കാത്തത് താനെന്ന് മെസ്സി !

പൊതുവെ അന്തർമുഖനായ വ്യക്തിയാണ് മെസ്സി എന്നുള്ള കാര്യം വ്യക്തമാണ്. ആളും ആരവങ്ങളൊന്നുമില്ലാതെ തന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്ന് മെസ്സി തന്റെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്നെ മാനസികസമ്മർദ്ദവും ഉത്കണ്ഠയും അലട്ടിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസ്സി. ഇതിനാൽ തന്നെ തന്റെ ഭാര്യയായ അന്റോണെല്ല പലതവണ സൈക്കോളജിസ്റ്റിനെ കാണാൻ തന്നോട് ആവിശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറാവാതെ ഇരിക്കുകയുമായിരുന്നു എന്നാണ് മെസ്സി വെളിപ്പെടുത്തിയത്. തനിക്ക് സൈക്കോളജിസ്റ്റിന്റെ സഹായം ആവിശ്യമുണ്ടെന്ന് തനിക്ക് തന്നെ അറിയാമെന്നും എന്നാൽ താൻ ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്നും മെസ്സി വെളിപ്പെടുത്തുകയായിരുന്നു.

” ഞാൻ ശരിക്കും ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടണമായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. എന്ത് കൊണ്ടാണെന്ന് എനിക്ക് തന്നെ അറിയില്ല. എനിക്ക് ആവിശ്യമുണ്ട് എന്നറിയുന്ന ആ സ്റ്റെപ് എടുത്തു വെക്കാൻ എനിക്ക് പ്രയാസമുണ്ടായിരുന്നു. ഒരുപാട് പേർ എന്നോട് സൈക്കോളജിസ്റ്റിനെ കാണാൻ ആവിശ്യപ്പെട്ടിരുന്നു. അന്റോണെല്ല തന്നെ ആവിശ്യപ്പെട്ടിരുന്നു. എനിക്കത് ആവിശ്യവുമുണ്ടായിരുന്നു. പക്ഷെ എല്ലാം എന്റെ മനസ്സിൽ തന്നെ ഒതുക്കി വെക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അത്കൊണ്ട് തന്നെ ഞാൻ ആ സ്റ്റെപ് എടുത്തു വെക്കില്ല. എനിക്ക് എന്താണ് ആവിശ്യമെന്ന് എനിക്കറിയാം. എനിക്കെന്താണ് നല്ലത് എന്നുമെനിക്കറിയാം. പക്ഷെ ഞാനത് ചെയ്യില്ല ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *