സെൽറ്റ വിഗോയെയും തകർത്ത് റയൽ ഒന്നാമത്, പ്ലയെർ റേറ്റിംഗ് അറിയാം !
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ സെൽറ്റ വിഗോയെ തകർത്തു വിട്ടത്. റയൽ മാഡ്രിഡിന് വേണ്ടി വാസ്ക്കസ്-അസെൻസിയോ സഖ്യമാണ് തിളങ്ങിയത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ ലുകാസ് വാസ്ക്കസാണ് റയലിന് വേണ്ടി ഗോൾ നേടിയത്. അസെൻസിയോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് വാസ്ക്കസ് ഗോൾ നേടിയത്. 53-ആം മിനുട്ടിലാണ് അസെൻസിയോയുടെ ഗോൾ പിറന്നത്. വാസ്കസിന്റെ പാസിൽ നിന്ന് അസെൻസിയോ ഒരു പിഴവും കൂടാതെ ഫിനിഷ് ചെയ്യുകയായിരുന്നു. ജയത്തോടെ റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണ് റയൽ മാഡ്രിഡിന്റെ സമ്പാദ്യം. 14 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള അത്ലെറ്റിക്കോയാണ് രണ്ടാം സ്ഥാനത്ത്. റയൽ മാഡ്രിഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
👟+⚽️+3= Noche perfecta. / Perfect night. pic.twitter.com/uBievSU3hP
— Marco Asensio (@marcoasensio10) January 2, 2021
റയൽ മാഡ്രിഡ് : 6.92
അസെൻസിയോ : 8.3
ബെൻസിമ : 7.0
വാസ്ക്കസ് : 8.1
ക്രൂസ് : 7.3
കാസമിറോ : 7.3
മോഡ്രിച്ച് : 6.8
മെന്റി : 7.0
നാച്ചോ : 7.9
വരാനെ : 7.0
കാർവഹാൽ : 7.1
കോർട്ടുവ : 6.5
വാൽവെർദെ : 6.1-സബ്
മരിയാനോ : 6.0-സബ്
ഒഡീഗാർഡ് : 6.2-സബ്
വിനീഷ്യസ് : 6.1-സബ്
ഹസാർഡ് : 6.1-സബ്
➕🏟 ¡Los 3⃣ puntos se quedan en casa! #HalaMadrid pic.twitter.com/k2X8j8WGE4
— Real Madrid C.F. (@realmadrid) January 2, 2021