സെർജിയോ റാമോസിന്റെ പകരക്കാരനെ റയൽ മാഡ്രിഡ് കണ്ടെത്തി?
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ നായകനും പ്രതിരോധനിര താരവുമായ സെർജിയോ റാമോസ്. എന്നാൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് റയലിനോ താരത്തിനോ ഇതുവരെ ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ റാമോസ് ഈ സീസണിൽ റയൽ വിടാനുള്ള സാധ്യതകൾ ഏറി വരികയാണ്. പിഎസ്ജിയിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഈ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. ഏതായാലും റാമോസിന്റെ സ്ഥാനത്തേക്ക് മറ്റൊരു സ്പാനിഷ് താരത്തെ കണ്ടുവെച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.പ്രമുഖമാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വിയ്യാറയലിന്റെ സ്പാനിഷ് ഡിഫൻഡർ പോ ടോറസിനെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത്.
Could this be Real Madrid's Sergio Ramos replacement? 👀
— Goal News (@GoalNews) February 17, 2021
He'll cost them €65 million 🤑
✍️ @MarioCortegana
ഇരുപത്തിനാലുകാരനായ താരത്തിന് 65 മില്യൺ യൂറോയോളമായിരിക്കും വിയ്യാറയൽ ആവിശ്യപ്പെടുക എന്നാണ് ഗോൾ കണ്ടെത്തിയിരിക്കുന്നത്.നിലവിൽ ഇരു ക്ലബുകളും തമ്മിൽ നല്ല ബന്ധത്തിലാണ്. അത് ഗുണകരമാവുമെന്നാണ് റയൽ കരുതുന്നത്.ഭാവി സൂപ്പർ താരമായി വാഴ്ത്തപ്പെടുന്ന താരമാണ് പോ ടോറസ്. മുമ്പ് തന്നെ താരത്തെ റയൽ റാഞ്ചിയേക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. അതേസമയം ഡേവിഡ് അലാബയുടെ കാര്യത്തിൽ റയൽ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ല. താരത്തിന്റെ ഉയർന്ന സാലറി ഇതിന് തടസ്സമായി നിൽക്കുന്നത്.ജൂലെസ് കൗണ്ടെയെയും റയൽ പരിഗണിക്കുന്നുണ്ട്.
ℹ️ Real Madrid expect @SergioRamos to leave the club at the end of the season and Villarreal's Pau Torres is a strong candidate to replace him in the squad. Madrid is also attentive to Sevilla's Jules Koundé. [@MarioCortegana via @GoalEspana] 🇪🇸 pic.twitter.com/lakxf5KkXe
— Infinite Madrid (@InfiniteMadrid) February 18, 2021