സെറ്റിയൻ തന്നെ അടുത്ത സീസണിലും ബാഴ്സ പരിശീലകനായി തുടരുമെന്ന് പ്രസിഡന്റ്
കീക്ക്വേ സെറ്റിയൻ തന്നെ അടുത്ത സീസണിലും പരിശീലകനായി തുടരുമെന്ന് ബാഴ്സ പ്രസിഡന്റ് ബർതോമ്യൂ. അദ്ദേഹം പുതുതായി ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് സെറ്റിയൻ തന്നെ അടുത്ത സീസണിലും ബാഴ്സ പരിശീലിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. കൂടാതെ തന്റെയും മെസ്സിയുടെയും ഭാവിയെ കുറിച്ചും ബർതോമ്യൂ തുറന്ന് സംസാരിച്ചു. മെസ്സി ബാഴ്സയിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ താൻ ബാഴ്സ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊന്നും ചിന്തിക്കുന്നില്ലെന്നും കഠിനമായി പ്രയത്‌നിക്കാനുള്ള സമയമാണ് ഇതെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെറ്റിയന്റെ പരിശീലകസ്ഥാനത്തെ കുറിച്ചും മെസ്സിയുടെയും ബർതോമ്യൂവിന്റേയും ഭാവികളെ കുറിച്ചും ഒരുപാട് വാർത്തകൾ പരന്നിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
🔊 Bartomeu: "Quique Setién will continue. I'm happy enough with the evolution of the fans, despite the draws. In the last 2 games I've seen a better image and I hope it continues like this. If we don't win the League, then there is still the Champions League." pic.twitter.com/3O4utx6pCx
— BarçaTimes (@BarcaTimes) July 7, 2020
” തീർച്ചയായും സെറ്റിയൻ തന്നെ ബാഴ്സയുടെ പരിശീലകനായി തുടരും. ടീമിന്റെ വളർച്ചയിലും വികാസത്തിലും ഞാൻ സന്തോഷവാനാണ്. ഞാൻ ഈ പദവി രാജിവെക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല.അതിപ്പോൾ തനിക്ക് എതിരായി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇത് ഉപേക്ഷിക്കില്ല. എനിക്ക് തോന്നുന്നത് ഇത് കഠിനമായി അധ്വാനിക്കാനുള്ള സമയമാണ് എന്നാണ്. ലയണൽ മെസ്സി മുൻപ് ഒരുപാട് തവണ പറഞ്ഞതാണ് അദ്ദേഹം കരിയർ അവസാനിപ്പിക്കുന്നത് ബാഴ്സയിൽ ആയിരിക്കുമെന്ന്. അദ്ദേഹം ബാഴ്സയിൽ തന്നെ വിരമിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയവുമില്ല. പക്ഷെ എന്നോടൊപ്പമായിരിക്കില്ല അദ്ദേഹത്തിന്റെ വിരമിക്കൽ. മറ്റൊരു പ്രസിഡന്റിനൊപ്പമായിരിക്കും. തീർച്ചയായും ഞങ്ങൾ അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നതുമായുള്ള ചർച്ചയിലാണ്. അത് പുരോഗമിച്ചു വരുന്നുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ഞങ്ങളോടൊപ്പമുള്ളത്. ഇനിയും ഒരുപാട് വർഷങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ അവശേഷിക്കുന്നുണ്ട് ” ബർതോമ്യൂ പറഞ്ഞു.
Bartomeu claims that Setien will coach Barcelona next season in an interview with RAC1.
— Success (@Succ_ess0) July 7, 2020
"Setien will continue to coach Barca and I am happy with the evolution of the team." said Bartomeu.#Barcelona #Setien pic.twitter.com/tsxbNx1ehe
Bartomeu also said Barca coach Quique Setien would keep his job despite a run of unconvincing form since La Liga's restart that has seen the reigning champions lose top spot to Real Madrid.#Barcelona #LionelMessihttps://t.co/l9qoglUZGO
— News18 Sports (@News18Sports) July 7, 2020