സൂപ്പർ താരത്തെ ബാഴ്‌സ കൈവിടുന്നു, വമ്പൻമാർ രംഗത്ത്!
ഈ സീസണിലായിരുന്നു ഏറെ പ്രതീക്ഷകളോട് കൂടി ബോസ്‌നിയൻ മിഡ്‌ഫീൽഡർ മിറലം പ്യാനിക്ക് എഫ്സി ബാഴ്സലോണയിൽ എത്തിയത്. ബ്രസീലിയൻ താരം ആർതറിനെ യുവന്റസിന് കൈമാറി കൊണ്ടാണ് പ്യാനിക്കിനെ ബാഴ്‌സ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. എന്നാൽ താരത്തിന് വേണ്ടത്ര അവസരങ്ങൾ പരിശീലകൻ റൊണാൾഡ് കൂമാൻ നൽകിയില്ല എന്ന് മാത്രമല്ല ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ താരത്തിന് സാധിച്ചതുമില്ല. ഫ്രെങ്കി ഡിയോങ്, ബുസ്ക്കെറ്റ്സ്, ഇലൈക്സ് മോറിബ, സെർജി റോബെർട്ടോ എന്നിവർക്കാണ് പലപ്പോഴും കൂമാൻ മുൻഗണന നൽകിയത്. അത്കൊണ്ട് തന്നെ പ്യാനിക്ക് ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വരികയായിരുന്നു.
Barca outcast Pjanic has offers on the table https://t.co/IsOefDytfn
— SPORT English (@Sport_EN) May 6, 2021
ഇതിൽ അസംതൃപ്തനായ താരം ബാഴ്സ വിടാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഴ്സ താരത്തെ പോകാൻ അനുവദിക്കുമെന്നും ഇവർ ചൂണ്ടികാണിക്കുന്നുണ്ട്. വമ്പൻമാരായ ചെൽസി, ഇന്റർ മിലാൻ എന്നിവർ താരത്തിന് വേണ്ടി രംഗത്തുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ താരത്തിന് വേണ്ടി ചെൽസി രംഗപ്രവേശനം ചെയ്തിരുന്നു. എന്നാൽ താരം ലോണടിസ്ഥാനത്തിൽ ക്ലബ് വിടാനാണ് സാധ്യത കൂടുതൽ കാണുന്നത്.ഏതായാലും ഇക്കാര്യത്തിൽ പ്യാനിക്ക് തന്നെയാണ് തീരുമാനം കൈക്കൊള്ളേണ്ടത്.
Barca outcast Pjanic has offers on the table https://t.co/IsOefDytfn
— SPORT English (@Sport_EN) May 6, 2021