സൂപ്പർ താരങ്ങൾ തിരിച്ചെത്തി, ബാഴ്സയുടെ സ്‌ക്വാഡ് പുറത്ത് !

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ നേരിടാനുള്ള എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് പുറത്തു വിട്ടു. ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയനാണ് ഇരുപത്തിയാറംഗ സ്‌ക്വാഡ് പുറത്ത് വിട്ടത്. സൂപ്പർ താരം ഉസ്മാൻ ഡെംബലെ പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. ദീർഘകാലം പരിക്ക് മൂലം താരം കളത്തിന് പുറത്തായിരുന്നു. ബാഴ്സക്ക് വേണ്ടി താരം ഒരു കോംപിറ്ററ്റീവ് മത്സരം അവസാനമായി കളിച്ചത് നവംബറിൽ ആയിരുന്നു. തുടർന്ന് ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഫെബ്രുവരിയിൽ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും തുടർന്ന് ഇക്കാലം വരെയും പരിക്ക് ഭേദമാവാൻ സമയമെടുക്കുകയും ചെയ്തു. ഏതായാലും താരത്തിന് മത്സരത്തിൽ അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം ഒരുപാട് യുവതാരങ്ങൾക്കും അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ സസ്പെൻഷനിലായിരുന്നു വിദാൽ, ബുസ്ക്കെറ്റ്സ് എന്നിവരും തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനു ചെറിയ സ്‌ക്വാഡ് ആണ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത്തവണ കൂടുതൽ താരങ്ങളെ സെറ്റിയൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാഴ്സയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്…

GK: Ter Stegen, Neto, Pena

DF: Semedo, Pique, Lenglet, Araujo, Alba, Roberto, Firpo, Mingueza

MF: Vidal, Busquets, Rakitic, Puig, De Jong, Monchu, Reis, Jandro

FW: Suarez, Messi, Griezmann, Dembele, Fati, Braithwaite, Konrad

Leave a Reply

Your email address will not be published. Required fields are marked *