സൂപ്പർ താരങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മോശം പരിശീലകർ!
താരങ്ങളും പരിശീലകരും തമ്മിലുള്ള പ്രശ്നങ്ങൾ ഫുട്ബോൾ ലോകത്ത് പുതിയ ഒരു സംഭവമല്ല. ഒരുപാട് സൂപ്പർതാരങ്ങൾക്ക് ചില പരിശീലകരുമായി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.എന്നിട്ട് അവർക്ക് ക്ലബ്ബ് വിടേണ്ട സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. ഏറ്റവും പുതുതായി കൊണ്ട് സുസോ സാംപോളിക്കെതിരെ ഒരു പ്രസ്താവന നടത്തിയിരുന്നു. ഏറ്റവും മോശം പരിശീലകൻ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ഇങ്ങനെ പരിശീലകരുമായി പ്രശ്നങ്ങൾ ഉണ്ടാവുകയും ക്ലബ്ബ് വിടുകയും ചെയ്ത ചില സൂപ്പർ താരങ്ങളുടെ ലിസ്റ്റ് മാർക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിങ്ങനെയാണ്.
Ibrahimovic-Guardiola
Nicolas Anelka – Raymond Domenech
Cañizares-Koeman
Ronaldo-Cúper
Balotelli-Mancini
Papu Gómez-Gasperini
Guardiola-Ribéry
Pellegrini-Riquelme
ഇപ്പോഴും ഇത്തരത്തിലുള്ള വിവാദങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ടെൻ ഹാഗുമായുള്ള പ്രശ്നത്തിലായിരുന്നു യുണൈറ്റഡ് വിട്ടത്. മറ്റൊരു താരമായ സാഞ്ചോ ടെൻ ഹാഗുമായി പ്രശ്നത്തിലാണ്.