സൂപ്പർ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു, റയൽ മാഡ്രിഡ് പ്രതിസന്ധിയിൽ !
വലൻസിയക്കെതിരെയുള്ള മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് റയൽ മാഡ്രിഡ്. ടീമിലെ സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡിനും കാസമിറോക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതാണ് റയൽ മാഡ്രിഡിനിപ്പോൾ തിരിച്ചടിയായിരിക്കുന്നത്. അല്പം മുമ്പ് റയൽ മാഡ്രിഡ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പ്രതിരോധനിര താരം എഡർ മിലിറ്റാവോക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസാർഡിനും കാസമിറോക്കും കോവിഡ് പിടിപ്പെട്ടത്. വെള്ളിയാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് ഉണ്ടെന്ന് തെളിഞ്ഞത്.
Comunicado Oficial. #RealMadrid
— Real Madrid C.F. (@realmadrid) November 7, 2020
എന്നാൽ ടീമിലെ മറ്റു അംഗങ്ങൾക്കോ സ്റ്റാഫിനോ തൊഴിലാളികൾക്കോ കോവിഡ് ഇല്ലെന്ന് റയൽ മാഡ്രിഡ് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇരുവർക്കും ആവിശ്യമായ വിശ്രമവും ചികിത്സയും റയൽ മാഡ്രിഡ് നൽകും. ഇതോടെ ഞായറാഴ്ച്ച നടക്കുന്ന വലൻസിയക്കെതിരെയുള്ള മത്സരം ഇരുവർക്കും നഷ്ടമാവും. കൂടാതെ കാസമിറോക്ക് ബ്രസീൽ ടീമിനൊപ്പമുള്ള വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും ഹസാർഡിന് ബെൽജിയത്തിനോടൊപ്പമുള്ള യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളും നഷ്ടമാവും. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള മത്സരങ്ങളിലേക്ക് ഇരുവരും തിരിച്ചെത്തുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.
BREAKING: Eden Hazard and Casemiro have tested positive for coronavirus, Real Madrid have announced. pic.twitter.com/nblPKjSUNl
— Goal (@goal) November 7, 2020