സൂപ്പർ താരങ്ങളെ അണിനിരത്തും, അലാവസിനെതിരെയുള്ള ബാഴ്‌സയുടെ സാധ്യത ലൈനപ്പ് ഇങ്ങനെ !
ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ ആവേശത്തിൽ കളത്തിലിറങ്ങാനിരിക്കുകയാണ് കറ്റാലൻ പട. ആ മത്സരത്തിൽ മിന്നും പ്രകടനമായിരുന്നു ബാഴ്‌സയുടെ ഭാഗത്ത് നിന്നുണ്ടായത്. പക്ഷെ ലീഗിലെ അവസാനമത്സരത്തിൽ ബാഴ്‌സ റയലിനോട് തോൽക്കുകയാണ് ചെയ്തിരുന്നത്. കൂടാതെ അവസാനമൂന്ന് മത്സരങ്ങളിലും ജയം കൊയ്യാൻ ബാഴ്‌സക്ക് സാധിച്ചിരുന്നില്ല. ഇതിന്റെയൊക്കെ ക്ഷീണം തീർക്കാനുറച്ചാവും ബാഴ്‌സ അലാവസിനെതിരെ ഇന്ന് ബൂട്ടണിയുക. ഇന്ത്യൻ സമയം രാത്രി 1:30-ന് അലാവസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ചാമ്പ്യൻസ് ലീഗിൽ ഇറക്കിയ ആദ്യ ഇലവനിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താൻ കൂമാൻ ഉദ്ദേശിക്കുന്നില്ല. പെഡ്രിയെ മാറ്റി ഫാറ്റി വരും എന്നതാണ് മാർക്ക പറയുന്ന മാറ്റം.
Griezmann
— MARCA in English (@MARCAinENGLISH) October 31, 2020
Dembele
Pedri
Here's how we expect @FCBarcelona to line up against @alaveseng on Saturday
https://t.co/2mTc4T1k6r pic.twitter.com/4rtGuF4LzN
പരിക്കേറ്റ കൂട്ടീഞ്ഞോ പുറത്ത് തന്നെയാണ്. ഡെംബലെയും ഗ്രീസ്‌മാനും തങ്ങളുടെ സ്ഥാനം നിലനിർത്തും. കൂടെ ഫാറ്റിയും മെസ്സിയുമാണ് മുന്നേറ്റത്തിൽ ഉണ്ടാവുക. ഈയൊരു ശക്തമായ ആക്രമണനിരയെയാണ് കൂമാൻ അഴിച്ചു വിടുക. സാധ്യത ഇലവനുകൾ താഴെ നൽകുന്നു.
Alaves: Fernando Pacheco; Ximo Navarro, Florian Lejeune, Victor Laguardia; Edgar Mendez, Rodrigo Battaglia, Jota, Tomas Pina, Ruben Duarte; Joselu and Deyverson.
Barcelona: Neto; Sergi Roberto, Gerard Pique, Clement Lenglet, Jordi Alba; Sergio Busquets, Frenkie de Jong; Ousmane Dembele, Antoine Griezmann, Ansu Fati and Lionel Messi.
The squad for #AlavésBarça! pic.twitter.com/ZiMFErzZif
— FC Barcelona (@FCBarcelona) October 30, 2020