സുവാരസിന്റെ വിടവ് ബാഴ്സയിലുണ്ടോ? കൂമാൻ പറയുന്നു!
ബാഴ്സയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ എത്തിയതോടെയാണ് ലൂയിസ് സുവാരസ് ക്ലബ്ബ് വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. താരത്തിന് ഒരു പകരക്കാരനെ കണ്ടെത്താൻ ഇതുവരെ ബാഴ്സക്ക് സാധിച്ചിട്ടില്ല. മാത്രമല്ല അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തിയ സുവാരസാവട്ടെ മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ 11 ഗോളുകൾ താരം സ്കോർ ചെയ്തു കഴിഞ്ഞു. താരത്തിന്റെ ചിറകിലേറി അത്‌ലറ്റികോ മാഡ്രിഡ് ലാലിഗയിൽ ബഹുദൂരം മുന്നിലാണ്. ബാഴ്സയാവട്ടെ അത്‌ലറ്റിക്കോക്കും റയലിനും പിന്നിൽ മൂന്നാം സ്ഥാനത്തുമാണ്.
പക്ഷേ ഇതൊന്നും റൊണാൾഡ് കൂമാനെ വേവലാതിപ്പെടുത്തുന്ന കാര്യങ്ങളല്ല. സുവാരന്റെ വിടവ് ബാഴ്സ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിന് ഇപ്പോൾ അഭിപ്രായം പറയേണ്ട കാര്യമില്ല എന്നാണ് കൂമാൻ വ്യക്തമാക്കിയത്. ഇന്ന് എൽചെക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.
"I'm not going to lie. I say what I see. If you are a Barça player, there are demands on you" https://t.co/x7HO2nCE04 #Barcelona #LaLiga #Elche #Koeman #Konrad
— AS English (@English_AS) January 23, 2021
” സുവാരസിന്റെ കാര്യത്തിൽ ഞാനിപ്പോൾ അഭിപ്രായം പറയേണ്ട കാര്യമില്ല. സുവാരസിന്റെ വിടവ് ബാഴ്സ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം നിങ്ങൾ അദ്ദേഹം ഗോൾ സ്കോർ ചെയ്യുമ്പോൾ മാത്രമാണ് എന്നോട് ചോദിക്കാറുള്ളത്.അദ്ദേഹം മികച്ച ഒരു താരം തന്നെയാണ്. ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു. പക്ഷേ തീരുമാനം ആദ്യമേ എടുത്തു കഴിഞ്ഞു ഒന്നാണ് ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
Where should Barcelona strengthen? 🤔
— Goal News (@GoalNews) January 23, 2021