സുവാരസിനൊപ്പം ചേരാൻ മെസ്സിയെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് !
ദിവസങ്ങൾക്ക് മുമ്പായിരുന്നു ഉറ്റസുഹൃത്തുക്കളായ മെസ്സിയും സുവാരസും വഴിപിരിഞ്ഞത്. ആറു വർഷത്തെ സേവനത്തിന് ശേഷം സുവാരസ് ബാഴ്‌സ വിട്ടതോടെയാണ് ഇരുവരും രണ്ട് വഴിക്കായത്. സുവാരസ് ബാഴ്സ വിട്ടതിൽ മെസ്സി കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോർഡിനെതിരെ രൂക്ഷമായ വിമർശനമാണ് തന്റെ ഉറ്റസുഹൃത്ത് ക്ലബ് വിട്ട കാര്യത്തിൽ മെസ്സി ഉയർത്തിയത്. സുവാരസാവട്ടെ അത്ലെറ്റിക്കോ മാഡ്രിഡിലെ ആദ്യ മത്സരത്തിൽ തന്നെ ഗംഭീരപ്രകടനം നടത്തി തന്നെ ഒഴിവാക്കി വിട്ടവരെ പ്രഹരിക്കുകയും ചെയ്തു. സുവാരസ് ടീമിൽ ഉണ്ടാവാൻ മെസ്സി ആഗ്രഹിച്ചിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്. എന്നാൽ മെസ്സിക്ക് ഇനിയും സുവാരസിനോടൊപ്പം കളിക്കാൻ താല്പര്യമുണ്ടെങ്കിൽ അത് യാഥാർഥ്യമാക്കാൻ തങ്ങൾ ഒരുക്കമാണ് എന്നറിയിച്ചിരിക്കുകയാണിപ്പോൾ അത്ലെറ്റിക്കോ മാഡ്രിഡ്. ക്ലബ്ബിന്റെ പ്രസിഡന്റ് ആയ സെറേസോയാണ് മെസ്സിയെ മാഡ്രിഡിലേക്ക് ക്ഷണിച്ചത്.
It's worth a try! 😂
— Goal News (@GoalNews) September 29, 2020
” ജീവിതത്തിൽ പലപ്പോഴും നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ ആവിശ്യമായി വരും. മെസ്സിക്ക് സുവാരസിനൊപ്പം കളിക്കണം എന്നുണ്ടെങ്കിൽ എനിക്ക് അദ്ദേഹത്തോട് ഒന്നേ പറയാനൊള്ളൂ ഈ ക്രിസ്തുമസിന് അദ്ദേഹത്തെ വീട്ടിലേക്ക് വരാൻ അനുവദിക്കൂ (ഇതൊരു പരസ്യത്തിന്റെ ശൈലിയാണ്. ജനുവരി ട്രാൻസ്ഫറിൽ അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് വരാനാണ് ഉദ്ദേശിച്ചത് ).നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഏത് കാര്യം വേണമെങ്കിലും സാധിക്കാം ” ഇതാണ് മെസ്സിയെ ക്ഷണിച്ചു കൊണ്ട് കഡേന കോപ്പിനോട് അത്ലെറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് പറഞ്ഞത്. അതേ സമയം സുവാരസിന്റെ സൈനിങ് എളുപ്പമായിരുന്നുവെന്നും ബാഴ്‌സ പ്രസിഡന്റ് ബർതോമ്യു തന്റെ നല്ലൊരു സുഹൃത്താണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സുവാരസിന് അത്ലെറ്റിക്കോ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ട്രാൻസ്ഫർ സങ്കീർണ്ണമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Messi and Suarez hit the same celebration after their goals today.
— ESPN FC (@ESPNFC) September 27, 2020
Always together 🥺 pic.twitter.com/x4laj28c0I