സിമയോണിയെ പോലെ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു : ആഞ്ചലോട്ടി!

ലാലിഗയിലെ 17-ആം റൗണ്ട് മത്സരത്തിലിന്ന് നഗരവൈരികളുടെ പോരാട്ടമാണ്. റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡുമാണ് ഇന്ന് കൊമ്പ് കോർക്കുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണിയെ പ്രശംസിക്കാൻ കാർലോ ആഞ്ചലോട്ടി മറന്നിരുന്നില്ല.സിമയോണിയെ പോലെ ഒരുപാട് കാലം ക്ലബ്ബിൽ തുടരാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“സിമയോണി അത്ലറ്റിക്കോയെ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കി മാറ്റിയെടുത്തു.അദ്ദേഹം കിരീടങ്ങൾ നേടി, സ്ഥിരതയാർന്ന രൂപത്തിൽ ടീമിനെ മുന്നോട്ട് കൊണ്ട് പോവാൻ അവർക്ക് കഴിഞ്ഞു.സിമയോണിക്ക് സംഭവിച്ച കാര്യങ്ങളാണ് ഒരു പരിശീലകരും ആഗ്രഹിക്കുന്നത്.ഒരു ക്ലബ്ബിൽ ദീർഘകാലം നിന്നു കൊണ്ട് ചരിത്രത്തിൽ ഇടം പിടിക്കൽ.ക്ലബ്ബിൽ ഒരുപാട് വർഷം തുടരുക എന്ന കാര്യം സിമയോണിക്ക് സാധ്യമായ പോലെ എനിക്കും സാധ്യമാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ആഞ്ചലോട്ടി പറഞ്ഞു.

അതേസമയം റയലിന്റെ മത്സരത്തിനുള്ള സ്‌ക്വാഡിൽ സൂപ്പർ താരങ്ങളായ കരിം ബെൻസിമയും ബെയ്ലും തിരിച്ചെത്തിയിട്ടുണ്ട്. റയലിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Courtois, Lunin, Fuidias.

Defenders: Carvajal, Militão, Alaba, Vallejo, Nacho, Marcelo, Mendy.

Midfielders: Kroos, Modrić, Casemiro, Valverde, Lucas V., Isco, Camavinga.

Forwards: Hazard, Benzema, Asensio, Jović, Bale, Vini Jr., Rodrygo, Mariano.

നിലവിൽ ഒന്നാം സ്ഥാനത്താണ് റയൽ ഉള്ളതെങ്കിൽ അത്ലറ്റിക്കോ നാലാം സ്ഥാനത്താണ് ഉള്ളത്.ഇന്നത്തെ മത്സരം വിജയിച്ചാൽ ലീഡ് വർധിപ്പിക്കാൻ റയലിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *