സിദാന്റെ വെറ്ററൻ താരങ്ങളുടെ ഗതിയെന്താവും? തുറന്ന് പറഞ്ഞ് ആഞ്ചലോട്ടി!
സിനദിൻ സിദാൻ രാജിവെച്ച ഒഴിവിലേക്കായിരുന്നു റയലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി എത്തിയത്. നിലവിൽ പ്രീ സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് റയലുള്ളത്. എന്നാൽ സിനദിൻ സിദാന്റെ വെറ്ററൻ താരങ്ങളിൽ പലർക്കും ഇത്തവണ ദേശീയ ടീമിനൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.ഡാനി കാർവഹാൽ, മാഴ്‌സെലോ, ലുക്കാസ് വാസ്‌ക്കസ്,നാച്ചോ ഫെർണാണ്ടസ്, ഇസ്കോ എന്നിവരൊക്കെ അത്തരത്തിലുള്ള താരങ്ങളായിരുന്നു.എന്നാൽ ഈ താരങ്ങളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ആഞ്ചലോട്ടി.ഈ താരങ്ങൾക്കെല്ലാം ആത്മാർത്ഥയും ആഗ്രഹങ്ങളുമുണ്ടെന്നും ഒരു നല്ല സീസണിന് വേണ്ടിയുള്ള അഭിനിവേശത്തിലാണ് ഈ താരങ്ങൾ ഉള്ളതെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.മാർക്കയാണ് റയൽ പരിശീലകന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
The old guard are showing their worth this summer. 👏https://t.co/Wa4u3113wY
— MARCA in English (@MARCAinENGLISH) July 15, 2021
” ഞങ്ങൾ ഒരുപാട് വർക്ക് ചെയ്തു കഴിഞ്ഞു. താരങ്ങൾ എല്ലാം തന്നെ നല്ല രീതിയിലാണ് കാര്യങ്ങളെ മുന്നോട്ട് കൊണ്ടു പോവുന്നത്.ഒരുപാട് ക്വാളിറ്റിയുള്ള യുവതാരങ്ങൾ ടീമിലുണ്ട്.കൂടാതെ വളരെയധികം ആത്മാർത്ഥയുള്ള വെറ്ററൻ താരങ്ങളുമുണ്ട്.കാർവഹൽ, നാച്ചോ,മാഴ്‌സെലോ, ലുകാസ് വാസ്ക്കസ്,ഇസ്കോ എന്നിവരുടെയൊക്കെ ആത്മാർത്ഥ എനിക്ക് ശരിക്കും ഇഷ്ടമാണ്.ഈ താരങ്ങൾ എല്ലാം നേടിയവരാണ്.പക്ഷേ ഇപ്പോഴും ഒരു നല്ല സീസണിന് വേണ്ടിയുള്ള ആഗ്രഹവും അഭിനിവേശവുമെല്ലാം ഇവരിലുണ്ട്.ഞങ്ങൾ എല്ലാവരും അത് തന്നെയാണ് ആഗ്രഹിക്കുന്നത് ” ആഞ്ചലോട്ടി പറഞ്ഞു.കഴിഞ്ഞ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് റയൽ. അത്കൊണ്ട് തന്നെ ആ ഒരു അവസ്ഥക്ക് മാറ്റം വരുത്താൻ ആഞ്ചലോട്ടിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.