സാവി ബാഴ്‌സലോണയിൽ, അഭ്യൂഹങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാന്റെ പരിശീലകസ്ഥാനം ഉടൻ തെറിച്ചേക്കുമെന്നുള്ള വാർത്തകൾ സ്പാനിഷ് മാധ്യമങ്ങളിൽ സജീവമാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രമാണ് ബാഴ്സക്ക് വിജയിക്കാനായത്. ഇതോടെ കൂമാന്റെ സ്ഥാനത്തിന് കോട്ടം തട്ടുകയായിരുന്നു. എയ്ബറിനെതിരെയുള്ള മത്സരത്തിന് ശേഷം കൂമാന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈകൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം പകരക്കാരെ ബാഴ്‌സ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. മുൻ ഇതിഹാസതാരമായ സാവി, ബാഴ്സ ബി പരിശീലകൻ ഗാർഷ്യ പിമിനേറ്റ, ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് എന്നിവരെയാണ് ബാഴ്സ പരിഗണിക്കുന്നത്.

അതിനിടെ ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് സാവി ബാഴ്സലോണ നഗരത്തിലെത്തി. തിങ്കളാഴ്ച്ചയാണ് സാവി ബാഴ്സയിൽ എത്തിയത്.എന്നാൽ ഹോളിഡേ ആഘോഷത്തിന് വേണ്ടിയാണ് താൻ ബാഴ്സലോണയിൽ എത്തിയതെന്നും സാവി അറിയിച്ചിട്ടുണ്ട്. രണ്ട് വർഷത്തിന് ശേഷമാണ് കുടുംബത്തോടൊപ്പം സാവി ബാഴ്സലോണയിൽ എത്തുന്നത്. കൂമാന് പകരം ബാഴ്സയുടെ പരിശീലകനാവുമോ എന്ന ചോദ്യത്തിന് സാവി മറുപടി നൽകിയത് ഇങ്ങനെയാണ്. ” എനിക്ക് അതിനെ കുറിച്ച് ഒന്നുമറിയില്ല. ഞാൻ ഇവിടെ വന്നത് ഹോളിഡേ ആഘോഷത്തിനാണ് ” ഇതാണ് സാവി പറഞ്ഞത്. നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനാണ് സാവി. ഈയിടെ അദ്ദേഹം ക്ലബുമായുള്ള തന്റെ കരാർ നീട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *