സാവിയുടെ അപൂർവനേട്ടത്തിനൊപ്പമെത്താനൊരുങ്ങി മെസ്സി!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ ഹുയസ്ക്കയെയാണ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ മത്സരം നടക്കുക.നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ സാധിക്കും. അതേസമയം ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങുന്നതോട് കൂടി സാവി ആ അപൂർവറെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് സാധിച്ചേക്കും. നിലവിൽ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സാവിക്കാണ്.767 മത്സരങ്ങളാണ് സാവി ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ളത്. മെസ്സി ഹുയസ്ക്കക്കെതിരെ കളിച്ചാൽ 767 മത്സരങ്ങൾ മെസ്സി പൂർത്തീകരിക്കും.
Lionel Messi will match another Barcelona record on Monday 🏆https://t.co/DpCxVqGyQ9 pic.twitter.com/zvHYV3Yj0P
— MARCA in English (@MARCAinENGLISH) March 14, 2021
അതേസമയം ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സിയുടെ പേരിലാണ്.658 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.232 ഗോളുകൾ നേടിയ സെസാറാണ് രണ്ടാം സ്ഥാനത്ത്.ബാഴ്‌സ ജേഴ്സിയിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിച്ച താരമെന്ന റെക്കോർഡ് മെസ്സിയുടെ പേരിൽ തന്നെയാണ്.62,447 മിനുട്ടുകളാണ് മെസ്സി ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള സാവി 58,675 മിനുട്ടുകളാണ് കളിച്ചിട്ടുണ്ട്. കൂടാതെ ബാഴ്സ ജേഴ്സിയിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്.34 കിരീടങ്ങളാണ് മെസ്സി ഇതുവരെ നേടിയിട്ടുള്ളത്.32 കിരീടങ്ങൾ നേടിയ ഇനിയേസ്റ്റയാണ് രണ്ടാമത്. മെസ്സി ഈ സീസണിൽ ക്ലബ് വിടുന്നില്ല എങ്കിൽ ഈ കണക്കുകളൊക്കെ വർധിപ്പിക്കാൻ മെസ്സിക്ക് സാധിക്കും. മെസ്സി ബാഴ്‌സയിൽ തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
💙 H I S T O R Y ❤️
— FC Barcelona (@FCBarcelona) March 12, 2021
Xavi: 7️⃣6️⃣7️⃣ appearances#Messi: 7️⃣6️⃣6️⃣ appearances
The legend continues to grow … pic.twitter.com/AgIcMUCFhs