സാവിയും ഡാനിയുമെത്തി, ബാഴ്‌സയിലേക്ക് മടങ്ങാൻ കൊതിച്ച് ഇനിയേസ്റ്റയും!
എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി സാവി എത്തിയതിന് പിന്നാലെ ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവെസും തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയിരുന്നു. ഫ്രീ ഏജന്റായ ഡാനിയെ തങ്ങൾ തിരികെ എത്തിച്ച വിവരം കഴിഞ്ഞ ദിവസമാണ് ബാഴ്‌സ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
അതേസമയം എഫ്സി ബാഴ്സലോണയുടെ മുൻ സൂപ്പർ താരമായ ആൻഡ്രസ് ഇനിയേസ്റ്റയും ബാഴ്‌സയിലേക്ക് തിരികെ വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.നിലവിൽ ജാപനീസ് ക്ലബായ വിസൽ കോബെയുടെ താരമാണ് ഇനിയേസ്റ്റ.ഇനിയേസ്റ്റയുടെ വാക്കുകൾ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 13, 2021
” എഫ്സി ബാഴ്സലോണയിലേക്ക് തിരികെ എത്താൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.പക്ഷേ അക്കാര്യം ഭാവിയിൽ സംഭവിക്കുമോ എന്നെനിക്കറിയില്ല.ബാഴ്‌സ എന്റെ വീടാണ്. അവിടേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.ഏതെങ്കിലുമൊരു റോളിൽ ബാഴ്‌സയെ സഹായിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.പക്ഷേ ഭാവി എന്താവുമെന്നുള്ളത് ആർക്കുമറിയില്ലല്ലോ.ബാഴ്‌സയുടെ ഈ അവസ്ഥയിൽ എനിക്ക് ദുഃഖമുണ്ട്.കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നില്ലെങ്കിൽ, നിങ്ങളുടെ സഹതാരങ്ങൾ ബുദ്ദിമുട്ടുന്നതും പുതിയ താരങ്ങൾക്ക് റിസൾട്ട് ലഭിക്കാത്തതും ആരാധകർ ബുദ്ധിമുട്ടുന്നതുമൊക്കെ കാണേണ്ടി വരുന്നു.നമ്മൾ ഇഷ്ടപ്പെടുന്നവർ വേദനിക്കുന്നത് കാണാൻ നാം ആഗ്രഹിക്കുന്നില്ലല്ലോ ” ഇനിയേസ്റ്റ പറഞ്ഞു.
ബാഴ്‌സക്ക് വേണ്ടി 400-ൽ പരം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഇനിയേസ്റ്റ.2018-ലായിരുന്നു ഈ 37-കാരൻ ബാഴ്‌സ വിട്ടത്.