സാവിക്ക് കീഴിൽ ബാഴ്‌സ വളരും : കാരണം വ്യക്തമാക്കി മെസ്സി!
എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരമായ ലയണൽ മെസ്സിയെ അവർക്ക് നഷ്ടമായത്. ഇതിന് പുറമേ ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ കൂമാനെ ബാഴ്‌സ പുറത്താക്കുകയും ചെയ്തിരുന്നു. ബാഴ്‌സയെ ഉയർത്തി കൊണ്ട് വരിക എന്ന ജോലി നിലവിൽ സാവിയിലാണ് ഏല്പിക്കപ്പെട്ടിരിക്കുന്നത്.
എന്നാൽ സാവിക്ക് കീഴിൽ ബാഴ്‌സ വളരുമെന്ന കാര്യത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് സംശയമില്ല. പുതുതായി സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” സാവിക്കൊപ്പം ബാഴ്‌സ വളരുക തന്നെ ചെയ്യും.എന്തെന്നാൽ ബാഴ്‌സയെ നന്നായി അറിയുന്ന ഒരു പരിശീലകനാണ് സാവി ” ഇതാണ് മെസ്സി ചൂണ്ടി കാണിച്ചത്.
We'll publish the full EXCLUSIVE interview with Messi tomorrow. https://t.co/EFkT999Poo
— MARCA in English (@MARCAinENGLISH) November 22, 2021
അതേസമയം ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കുള്ള സമ്മർദ്ദത്തെ കുറിച്ചും മെസ്സി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ” എല്ലാവരും പറയുന്നത് പിഎസ്ജിയാണ് ഏറ്റവും വലിയ ഫേവറേറ്റുകൾ എന്നാണ്.കിരീടസാധ്യതയുള്ള ക്ലബുകളിൽ ഒന്നാണ് ഞങ്ങൾ എന്നുള്ളത് ഞാൻ നിരാകരിക്കുന്നില്ല.പക്ഷേ ഒരു കരുത്തുറ്റ ടീമായി മാറാൻ ഞങ്ങൾക്ക് ഇനിയും കുറച്ചു കാര്യങ്ങൾ ആവശ്യമുണ്ട് ” മെസ്സി പറഞ്ഞു.
എട്ടാമത്തെ പിച്ചിച്ചി ട്രോഫി സമ്മാനിക്കുന്നതിനായിരുന്നു മാർക്ക മെസ്സിയുടെ പാരീസിലെ വീട്ടിലെത്തിയത്. ഈ അഭിമുഖത്തിന്റെ കൂടുതൽ ഭാഗങ്ങൾ ഉടൻ പുറത്ത് വിടുമെന്നും മാർക്ക വ്യക്തമാക്കി.