സാലറി ലിമിറ്റ് നെഗറ്റീവ്,ഇനി ഹാലണ്ടിനെ സ്വന്തമാക്കാൻ ബാഴ്സക്ക് മുന്നിലുള്ള വഴിയെന്ത്?ലാലിഗ ഡയറക്ടർ പറയുന്നു!
എഫ്സി ബാഴ്സലോണ വരുന്ന സമ്മറിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് സൂപ്പർതാരമായ എർലിംഗ് ഹാലണ്ട്. താരത്തിനു വേണ്ടി ചുരുങ്ങിയത് 75 മില്യൺ യൂറോയെങ്കിലും ബാഴ്സ ചിലവഴിക്കേണ്ടി വരും.എന്നാൽ കഴിഞ്ഞ ദിവസം ലാലിഗ തങ്ങളുടെ ക്ലബ്ബുകളുടെ സാലറി ലിമിറ്റുകൾ പുറത്തുവിട്ടിരുന്നു.ഇതിൽ നെഗറ്റീവുള്ള ഏക ക്ലബ്ബ് എഫ്സി ബാഴ്സലോണയാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ വാങ്ങികൂട്ടിയതാണ് കാര്യങ്ങളെ ഇത്ര വഷളാക്കിയത്.
അതുകൊണ്ടുതന്നെ ഹാലണ്ടിനെ സൈൻ ചെയ്യുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചെടുത്തോളം ബാലികേറാമലയായിരിക്കും. ഇനി ബാഴ്സക്ക് താരങ്ങളെ സൈൻ ചെയ്യണമെന്നുണ്ടെങ്കിൽ കൂടുതൽ വരുമാനം ഉണ്ടാക്കുകയോ അതല്ലെങ്കിൽ ചിലവ് കുറക്കുകയോ വേണമെന്നാണ് ലാലിഗയുടെ ഡയറക്ടർ ജനറലായ ഹവിയർ ഗോമസ് കഴിഞ്ഞ ദിവസം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 15, 2022
” ബാഴ്സക്ക് പുതിയ സൈനിങ്ങുകൾ നടത്തണമെങ്കിൽ അവർ അവരുടെ ഇപ്പോഴത്തെ ചിലവുകൾ കുറക്കണം. അതല്ലെങ്കിൽ കൂടുതൽ വരുമാനം അവർ നേടേണ്ടതുണ്ട്. അല്ലാതെ മറ്റൊരു വഴിയും പുതിയ താരങ്ങളെ സൈൻ ചെയ്യാൻ ബാഴ്സക്ക് മുന്നിലില്ല. വരുമാനത്തേക്കാൾ വലുതാണ് അവരുടെ ഇപ്പോഴത്തെ നഷ്ടങ്ങൾ. അതുകൊണ്ടാണ് അവരുടെ സാലറി ലിമിറ്റ് നെഗറ്റീവായി കിടക്കുന്നത്. താരങ്ങളുടെ കരാറിന്റെ കാര്യത്തിൽ ബാഴ്സ സേവിങ്സുകൾ നടത്തണം. അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയേ വരുമാനം ഉണ്ടാക്കണം. ഇതൊക്കെയാണ് നിലവിൽ ബാഴ്സ ചെയ്യേണ്ടത് ” ഇതാണ് ഗോമസ് പറഞ്ഞത്.
ഇതോടെ ഹാലണ്ടിനെ സൈൻ ചെയ്യണമെങ്കിൽ ബാഴ്സ കൂടുതൽ താരങ്ങളെ ഒഴിവാക്കുകയോ സാലറി കട്ട് വരുത്തുകയോ ചെയ്യേണ്ടിവരും.എന്നാൽ ഹാലണ്ടിന് വേണ്ടി ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് റിസ്ക് എടുക്കില്ല എന്നുള്ളത് ബാഴ്സ പ്രസിഡന്റായ ലാപോർട്ട നേരത്തെ വ്യക്തമാക്കിയിരുന്നു.