സാമ്പത്തികപ്രതിസന്ധി : ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട അഞ്ച് ക്ലബുകൾ ഇവർ!
കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ച പോലെ ഫുട്ബോൾ ക്ലബുകളെയും രൂക്ഷമായി ബാധിച്ചിരുന്നു. പല ക്ലബുകളും കടക്കെണിയിലാണിപ്പോൾ. ഈ സാമ്പത്തികപ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച അഞ്ച് ക്ലബുകളെ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ സ്പോർട്സ് കീഡ.ആ ക്ലബുകളെ നമുക്കൊന്ന് പരിശോധിക്കാം.
5- അഞ്ചാമതുള്ളത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡാണ്.നിലവിൽ 200 മില്യൺ യൂറോയാണ് റയലിന് കടമുള്ളത്.സാന്റിയാഗോ ബെർണാബുവിന്റെ നവീകരണപ്രവർത്തനങ്ങളാണ് റയലിന്റെ സാഹചര്യം പ്രശ്നമാക്കിയത്. എന്നിരുന്നാലും സൂപ്പർ താരം കിലിയൻ എംബപ്പേയെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റയൽ.
4- നാലാമതുള്ളത് ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാമാണ്.റിപ്പോർട്ടുകൾ പ്രകാരം 589 മില്യൺ പൗണ്ടാണ് ടോട്ടൻഹാമിന് കടമുള്ളത്. കാണികളായിരുന്നു സ്പർസിന്റെ വരുമാനം. ഇത് നിലച്ചതാണ് പ്രശ്നമായത്. അതേസമയം സൂപ്പർ താരം ഹാരി കെയ്നെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക ടോട്ടെൻഹാമിന് ആശ്വാസമാകും.
3- മൂന്നാമതുള്ളത് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസാണ്.335 മില്യൺ യൂറോയോളമാണ് യുവന്റസിന് കടമുള്ളത്.കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു യുവന്റസിന്റെ ഭാഗത്തു നിന്നുണ്ടായത്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാലറിയും പ്രശ്നമാണ്.പക്ഷേ താരം സാലറി കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.സാമ്പത്തികപ്രതിസന്ധി കാരണം ഈ സമ്മറിൽ കൂടുതൽ പണമൊന്നും യുവന്റസ് ചിലവഴിച്ചേക്കില്ല.
2- രണ്ടാമതുള്ളത് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനാണ്. സിരി എ ജേതാക്കളായതൊന്നും സാമ്പത്തികപരമായി ഇന്ററിന് ഗുണം ചെയ്തിട്ടില്ല.ഗുരുതര പ്രതിസന്ധി നേരിടുന്ന ഇന്റർ 250 മില്യൺ യൂറോ ലോണായി എടുക്കാനുള്ള ഒരുക്കത്തിലാണ്.
1- ഏറ്റവും കൂടുതൽ സാമ്പത്തികപ്രതിസന്ധി ബാധിച്ചിട്ടുള്ള ക്ലബ് എഫ്സി ബാഴ്സലോണയാണ്. പ്രസിഡന്റ് ആയ ജോയൻ ലാപോർട്ട തന്നെ കാര്യങ്ങൾ ഗുരുതരമാണെന്ന് തുറന്ന് പറഞ്ഞതാണ്.1000 മില്യണോളം ബാഴ്‌സക്ക് കടമുണ്ടെന്ന് ഈയിടെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ വെയ്ജ് ബിൽ കുറക്കനുള്ള ഒരുക്കത്തിലാണ് ബാഴ്സ. സൂപ്പർ താരം ലയണൽ മെസ്സിയുടെ സാലറി ഒരു പ്രശ്നമാണ്. പക്ഷേ താരം സാലറി കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏതായാലും ഈ ക്ലബുകൾ എല്ലാം തന്നെ കടക്കെണിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. അടുത്ത സീസണിനെ ഈ ക്ലബുകൾ എല്ലാം തന്നെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.