സഹോദരന്റെ പ്രസ്താവന മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ? ലാപോർട്ട വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ലയണൽ മെസ്സിയുടെ സഹോദരനായ മത്യാസ് മെസ്സി എഫ്സി ബാഴ്സലോണയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബാഴ്സയെ കുറിച്ച് മോശമായാണ് ഇദ്ദേഹം സംസാരിച്ചത്. ലയണൽ മെസ്സി വന്നതിനുശേഷമാണ് ബാഴ്സയെ എല്ലാവരും അറിയാൻ തുടങ്ങിയതെന്നും മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തണമെങ്കിൽ ലാപോർട്ടയെ ക്ലബ്ബിൽ നിന്നും പുറത്താക്കണമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്.

ഇത് വലിയ രൂപത്തിൽ വിവാദമായിരുന്നു. ഇതോടുകൂടി അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ലാപോർട്ട തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.അതായത് സഹോദരന്റെ പ്രസ്താവന മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലാപോർട്ടയുടെ വാക്കുകളെ ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും ലയണൽ മെസ്സി എഫ്സി ബാഴ്സലോണ ചരിത്രത്തിന്റെ ഭാഗമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗമായതിൽ ഞങ്ങൾ ഒരുപാട് അഭിമാനം കൊള്ളുന്നുണ്ട്. പക്ഷേ നിലവിൽ ലയണൽ മെസ്സി പിഎസ്ജി താരമാണ് എന്നുള്ള കാര്യം നാം മറക്കാൻ പാടില്ല. അതുകൊണ്ടുതന്നെ മറ്റുള്ള ക്ലബ്ബുകളിലെ താരങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് ബഹുമാനമില്ലാത്ത കാര്യമാണ്. മെസ്സിയുടെ സഹോദരൻ ഇതിനോടകം തന്നെ മാപ്പ് പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.ഞാൻ അതിന് പ്രാധാന്യമൊന്നും നൽകുന്നില്ല. ആ പ്രസ്താവന ഒരിക്കലും മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല” ബാഴ്സ പ്രസിഡണ്ട് പറഞ്ഞു.

അതായാലും ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുമോ എന്നുള്ളത് ഇപ്പോഴും വലിയ ഒരു ചോദ്യചിഹ്നമാണ്. മെസ്സി ഇപ്പോഴും ബാഴ്സയെ സ്നേഹിക്കുകയും തിരിച്ചുവരാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ബാഴ്സ ബോർഡുമായി ഇപ്പോൾ മെസ്സി അത്ര നല്ല ബന്ധത്തിലല്ല.

Leave a Reply

Your email address will not be published. Required fields are marked *