സഹതാരത്തെ കുറിച്ച് സംസാരിക്കാൻ പിഎസ്ജി താരങ്ങൾക്ക് അവകാശമുണ്ട്, വിശദീകരണവുമായി പോച്ചെട്ടിനോ!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് വളരെ സങ്കീർണമായ ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. മെസ്സി പിഎസ്ജിയിലേക്ക് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, എയ്ഞ്ചൽ ഡി മരിയ,ലിയാൻഡ്രോ പരേഡസ്,വെറാറ്റി എന്നിവർ രംഗത്ത് വന്നിരുന്നു. ഇതിൽ മെസ്സിയുടെ സഹതാരങ്ങളായ പിഎസ്ജി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പരിശീലകൻ പോച്ചെട്ടിനോ.മറ്റു ടീമുകളിൽ കളിക്കുന്ന സഹതാരത്തെ കുറിച്ച് തങ്ങളുടെ താരങ്ങൾക്ക് സംസാരിക്കാൻ അവകാശമുണ്ട് എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്. ബാഴ്സയോട് തങ്ങൾ ഒരിക്കലും ബഹുമാനക്കേട് കാണിച്ചിട്ടില്ലെന്നും പോച്ചെട്ടിനോ കൂട്ടിച്ചേർത്തു. നെയ്മർ,ഡിമരിയ,പരേഡസ് എന്നിവരെല്ലാം തന്നെ മെസ്സിക്കൊപ്പം കളിച്ച താരങ്ങളാണ്.

” ഞങ്ങൾ ഒരിക്കലും ബാഴ്സ യോട് ബഹുമാനക്കേട് കാണിച്ചിട്ടില്ല. ക്ലബ് ഒരിക്കലും തന്നെ വിവാദപരമായ ഒരു സാഹചര്യം ഇവിടെ ഉയർത്തിക്കൊണ്ടു വന്നിട്ടില്ല. താരങ്ങൾ എന്താണോ പറയാൻ ആഗ്രഹിക്കുന്നത് അതവർ പറയുന്നു. അത് ഞങ്ങൾ മനസ്സിലാക്കുന്നു. അവർക്ക് അവരുടെ സഹതാരത്തെ കുറിച്ച് സംസാരിക്കാനുള്ള അവകാശമുണ്ട്. ആ താരം മറ്റുള്ള ടീമിൽ ഉള്ളതാണെങ്കിലും. എല്ലാ ക്ലബ്ബുകളോടും ബഹുമാനം വെച്ചുപുലർത്തുന്നവരാണ് ഞങ്ങൾ ” പോച്ചെട്ടിനോ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *