സമീപകാലത്തെ വിമർശനങ്ങൾ, രൂക്ഷമായി പ്രതികരിച്ച് കൂമാൻ!
ഈ സീസണിലെ ലാലിഗ കിരീടം നേടാൻ ഇനി ബാഴ്സക്ക് മുമ്പിൽ ചെറിയ സാധ്യതകൾ മാത്രമേ നിലനിൽക്കുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കുന്നതോടൊപ്പം മാഡ്രിഡ് ടീമുകൾ പോയിന്റുകൾ നഷ്ടപ്പെടുത്തുകയും വേണം. ഒരു സമയത്ത് കിരീടപ്പോരാട്ടത്തിൽ സജീവമായി ഉണ്ടായിരുന്ന ബാഴ്സ അത് കളഞ്ഞു കുളിക്കുകയായിരുന്നു. ഗ്രനാഡയോടേറ്റ തോൽവിയും അത്ലറ്റിക്കോ, ലെവാന്റെ എന്നിവരോട് വഴങ്ങിയ സമനിലയും ബാഴ്‌സക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിന്റെ പേരിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ബാഴ്‌സക്കും പരിശീലകൻ കൂമാനും നേരിടേണ്ടി വന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കൂമാൻ. തങ്ങൾക്ക് മോശം സീസണാണ് എന്ന വാദത്തോട് യോജിക്കാൻ കഴിയില്ല എന്നാണ് കൂമാൻ പറഞ്ഞത്.ഇന്ന് സെൽറ്റ വിഗോക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബാഴ്‌സ പരിശീലകൻ.
Ronald Koeman: "I feel badly treated in the last 2 weeks if you judge a season on the last 2 weeks."
— MARCA in English (@MARCAinENGLISH) May 15, 2021
🗣️ https://t.co/Y7tFZLZddM pic.twitter.com/tfovvbv0Cw
” റയലും അത്ലറ്റിക്കോയും പോയിന്റ് നഷ്ടപെടുത്തിയ സമയത്ത് ഞങ്ങൾ ഗ്രനാഡയോട് പരാജയപ്പെട്ടു. വലിയൊരു സുവർണ്ണാവസരമാണ് ഞങ്ങൾ നഷ്ടമാക്കിയത്. അത് സത്യമാണ്. പക്ഷേ ഞാൻ ഒരിക്കലും എന്റെ താരങ്ങളെ കുറ്റപ്പെടുത്തില്ല. ഇതൊരു ബുദ്ധിമുട്ടേറിയ സീസണാണ്.അവരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്.എന്നാൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഞങ്ങളെ മോശം രീതിയിലാണ് ട്രീറ്റ് ചെയ്യുന്നത്.വെറും രണ്ടാഴ്ച്ചത്തെ കാര്യം വെച്ചാണ് നിങ്ങൾ ഒരു സീസണിനെ വിലയിരുത്തുന്നത്.നിങ്ങൾ കോപ്പ ഡെൽ റേ കിരീടം നേടിയത് വിലയിരുത്തുന്നില്ല.ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സീസണാണ് എന്നുള്ള ആരോപണം ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു. അതെനിക്ക് ഒട്ടും അംഗീകരിക്കാനാവാത്തതാണ് ” കൂമാൻ പറഞ്ഞു.
🗣 @RonaldKoeman: The important thing is to continue to believe and fight. We must win these two games.
— FC Barcelona (@FCBarcelona) May 15, 2021
#ForçaBarça 🔵🔴 pic.twitter.com/SIjGHFIDZ1