സമനില വഴങ്ങി, നിയന്ത്രണംവിട്ട് സീറ്റിൽ ഇടിച്ച് ചാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഗ്രനാഡയാണ് ബാഴ്സയെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിയ ലാമിനെ യമാലാണ് ബാഴ്സക്ക് വേണ്ടി തിളങ്ങിയത്. ശേഷിച്ച ഗോൾ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ വകയായിരുന്നു.

മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ലാമിനെ യമാലിലൂടെ ബാഴ്സലോണ ലീഡ് എടുക്കുകയായിരുന്നു. എന്നാൽ 43ആം മിനിട്ടിൽ സാഞ്ചസിലൂടെ ഗ്രനാഡ സമനില പിടിക്കുകയായിരുന്നു. ഈ ഗോൾ ബാഴ്സയുടെ പരിശീലകനായ ചാവിക്ക് ഒട്ടും പിടിച്ചിരുന്നില്ല.അദ്ദേഹം തന്റെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. അതായത് തന്റെ സീറ്റിൽ ദേഷ്യത്തോട് കൂടി ഇടിക്കുകയായിരുന്നു ചാവി ചെയ്തിരുന്നത്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.

മാത്രമല്ല 65 മിനുട്ടിൽ ഈ പരിശീലകനെ യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.കളത്തിന് പുറത്ത് അപമര്യാദയായി പെരുമാറിയതിനാണ് ചാവിക്ക് യെല്ലോ കാർഡ് ലഭിച്ചിട്ടുള്ളത്. ഈ സീസണിൽ നിരവധി തവണ യെല്ലോ കാർഡുകൾ ലഭിച്ചിട്ടുള്ള ഒരു പരിശീലകൻ കൂടിയാണ് ചാവി.മിക്ക മത്സരങ്ങളിലും അദ്ദേഹം റഫറിമാരോട് നിയന്ത്രണം വിട്ടു പെരുമാറാറുണ്ട്.അതുകൊണ്ടുതന്നെയാണ് ഇത്രയധികം യെല്ലോ കാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

ബാഴ്സലോണയുടെ ലാലിഗ കിരീട പ്രതീക്ഷകൾ ഇപ്പോൾ നാൾക്കുനാൾ മങ്ങി വരികയാണ്.നിലവിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായി 10 പോയിന്റിന്റെ വ്യത്യാസം ഇവിടെ നിലനിൽക്കുന്നുണ്ട്.ഈ സീസണിൽ ശേഷം ബാഴ്സലോണ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നുള്ള കാര്യം ചാവി തന്നെ അറിയിച്ചിരുന്നു. പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണങ്ങൾ ഇപ്പോൾ ബാഴ്സലോണ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *