സമനിലകുരുക്ക്, റയലിന് തിരിച്ചടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് സമനിലകുരുക്ക്. റയൽ സോസിഡാഡാണ് റയലിനെ സമനിലയിൽ തളച്ചത്.1-1 എന്ന സ്കോറിനാണ് റയലിന് സമനില വഴങ്ങേണ്ടി വന്നത്.ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് റയൽ സമനില പിടിച്ചു വാങ്ങിയത്.വിനീഷ്യസ് ജൂനിയർ നേടിയ ഗോളാണ് റയലിന്റെ രക്ഷക്കെത്തിയത്.സമനില വഴങ്ങിയതോടെ റയൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.25 മത്സരങ്ങളിൽ നിന്ന് 53 പോയിന്റാണ് റയലിന്റെ സമ്പാദ്യം.53 പോയിന്റ് തന്നെയുള്ള ബാഴ്‌സയാണ് രണ്ടാം സ്ഥാനത്ത്.
Real Madrid fail to beat Sociedad and remain in third 😣 pic.twitter.com/JRkQB0BlTM
— Goal (@goal) March 1, 2021
മരിയാനോ, ഇസ്‌ക്കോ, അസെൻസിയോ എന്നിവരെയാണ് സിദാൻ മുന്നേറ്റനിരയിൽ നിയോഗിച്ചത്. ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല.എന്നാൽ 55-ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പോർട്ടു സോസിഡാഡിന് വേണ്ടി ഗോൾ നേടുകയായിരുന്നു.നാച്ചോ മോൺറിയലാണ് അസിസ്റ്റ് നൽകിയത്.ഈ ഗോളിന് മറുപടി നൽകാൻ 89-ആം മിനുട്ട് വരെ റയൽ കാത്തിരിക്കേണ്ടി വന്നു.ഒടുവിൽ ലുകാസ് വാസ്‌കസിന്റെ പാസിൽ നിന്ന് വിനീഷ്യസ് ജൂനിയർ റയലിന് സമനില നേടികൊടുക്കുകയായിരുന്നു.
Real Madrid had a chance to get within three points of Atletico with the Madrid derby on Sunday.
— B/R Football (@brfootball) March 1, 2021
They drew 1-1 against Real Sociedad 😐 pic.twitter.com/piJq1P1FW8