സംഹാരതാണ്ഡവമാടി മെസ്സി, ബാഴ്‌സക്ക് ഉജ്ജ്വലവിജയം!
ഒരിക്കൽ കൂടി മെസ്സി തന്റെ മായാജാലം പുറത്തെടുപ്പോൾ എഫ്സി ബാഴ്സലോണക്ക് ഉജ്ജ്വലവിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ ഗെറ്റാഫെയെ തകർത്തു വിട്ടത്.ഒരു ഘട്ടത്തിൽ പോലും ഗെറ്റാഫെക്ക് തിരിച്ചു വരാനുള്ള അവസരം ഒരുക്കാതെയുള്ള ആധികാരികജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്സക്ക് വേണ്ടി ലയണൽ മെസ്സി ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടി.ശേഷിച്ച ഗോളുകൾ അന്റോയിൻ ഗ്രീസ്‌മാൻ, റൊണാൾഡ് അരൗഹോ, ഗെറ്റാഫെ താരം സോഫിയാൻ എന്നിവരുടെ വകയായിരുന്നു. ഗെറ്റാഫെയുടെ ഒരു ഗോൾ ഉനാൽ നേടിയപ്പോൾ ഒരു ഗോൾ ലെങ്ലെറ്റിന്റെ സെൽഫ് ഗോളായിരുന്നു. ജയം നേടിയെങ്കിലും ബാഴ്സ മൂന്നാമത് തന്നെയാണ്.31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. മുന്നിലുള്ള മാഡ്രിഡ് ക്ലബുകൾ ബാഴ്സയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.
#BarçaGetafe
— FC Barcelona (@FCBarcelona) April 22, 2021
𝖱𝖠𝖳𝖤
𝖳𝖧𝖤
𝖦𝖠𝖬𝖤
👉 https://t.co/MjjdOWVNec pic.twitter.com/89ysqX7rV2
മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ബുസ്ക്കെറ്റ്‌സിന്റെ അസിസ്റ്റിൽ നിന്ന് മെസ്സി ഗോൾവേട്ട ആരംഭിച്ചിരുന്നു.എന്നാൽ 12-ആം മിനുട്ടിൽ ലെങ്ലെറ്റ് സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം സമനിലയിലായി. പക്ഷെ 28-ആം മിനുട്ടിൽ സോഫിയാൻ സെൽഫ് ഗോൾ വഴങ്ങിയത് ബാഴ്‌സക്ക് ലീഡ് നേടിക്കൊടുത്തു.33-ആം മിനുട്ടിൽ മെസ്സി ഒരു ഗോൾ കൂടി നേടിയതോടെ സ്കോർ 3-1 ആയി. എന്നാൽ രണ്ടാം പകുതിയുടെ 69-ആം മിനുട്ടിൽ ഉനാൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ സ്കോർ 3-2 ആയി. പക്ഷെ ബാഴ്‌സ വിട്ടു നൽകാൻ ഒരുക്കമായിരുന്നില്ല.87-ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് അരൗഹോ ഗോൾ നേടി.93-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി മെസ്സി ഗ്രീസ്‌മാന് നൽകുകയായിരുന്നു. ഗ്രീസ്‌മാൻ ഒരു പിഴവും കൂടാതെ വലയിൽ എത്തിച്ചു.
👽 Alien presence detected. #Messi #BarçaGetafe pic.twitter.com/NNGu1pPSSH
— FC Barcelona (@FCBarcelona) April 22, 2021