സംശയമെന്തിന്? ബാലൺ ഡി’ഓർ ബെൻസിമക്ക് തന്നെ,ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള താരമാണ് അദ്ദേഹം : പ്രശംസിച്ച് കാർലോ ആഞ്ചലോട്ടി!
ഇന്നലെ നടന്ന യുവേഫ സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. സൂപ്പർ താരം ബെൻസിമ,അലാബ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.മത്സരത്തിന്റെ 65-ആം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്നാണ് ബെൻസിമ ഗോൾ നേടിയത്.
ഏതായാലും മത്സരത്തിനു ശേഷം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഒരിക്കൽ കൂടി ബെൻസിമയെ കുറിച്ച് വാചാലനായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും എഫിഷ്യന്റായ താരമാണ് ബെൻസിമ എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ബെൻസിമ നേടുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ വേണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ആഞ്ചലോട്ടിയുടെ വാക്കുകൾ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Carlo Ancelotti, speaking to 'Movistar' right after the match
— Abraham Adamson (@AdamsonAbraham) August 11, 2022
"Benzema is a crucial player, a leader of the team. He has scored many goals, finished the season well and is now going for the Ballon d'Or. Is there any doubt that he should win it? I think no one doubts" pic.twitter.com/KX5TScdsAK
” ബെൻസിമ ഒരു ലീഡറാണ്. ഞങ്ങൾ ഇന്ന് ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണങ്ങളിലൊന്ന് ബെൻസിമയാണ്. അദ്ദേഹം ഒരുപാട് ഗോളുകൾ നേടുന്നു.ഇനി ബാലൺ ഡി’ഓർ പുരസ്കാരവും അദ്ദേഹം നേടും.അക്കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റവും പ്രധാനപ്പെട്ട ഒരു താരമാണ്.നിലവിൽ ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള താരം ബെൻസിമയാണ്.ചാമ്പ്യൻസ് ലീഗിലെ പ്രധാനപ്പെട്ട സമയങ്ങളിൽ എല്ലാം അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഗോളുകൾ നേടി. നിലവിൽ അദ്ദേഹമാണ് മികച്ച താരം എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ എവിടെ അവസാനിപ്പിച്ചുവോ അവിടെ നിന്നു തന്നെയാണ് ഇപ്പോൾ ബെൻസിമ തുടങ്ങിയിട്ടുള്ളത്. 27 ഗോളുകൾ ലാലിഗയിലും 15 ഗോളുകൾ ചാമ്പ്യൻസ് ലീഗിലും നേടാൻ ബെൻസിമക്ക് കഴിഞ്ഞ സീസണിൽ സാധിച്ചിരുന്നു.